വിന്‍സന്റ് ഗോമസ് എന്ന മോഹന്‍ലാല്‍ കഥാപാത്രം മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സുപരിചിതനാണ്. 1987-ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന് മോഹന്‍ലാലിന് ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് വെളിപ്പെടുത്തുമ്പോള്‍ തന്റെ ഏറ്റവും ഇഷ്ട കഥാപാത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മോഹന്‍ലാല്‍.
‘ ‘രാജാവിന്റെ മകന്’ എന്ന സിനിമയിലെ സീനുകള്‍ കുറെയൊക്കെ എടുത്തു കഴിയുമ്പോള്‍ നമ്മള് അറിയാതെ തന്നെ ആ കഥാപാത്രം നമ്മളിലേക്ക് വരും. അത് എങ്ങനെ ആണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുന്നില്ല. ഇത് ക്രമമായി എടുക്കുന്നത് അല്ലല്ലോ അത് കൊണ്ട് അതിന്റെ ഒരു നിര്‍വചനം തരാന്‍ കഴിയില്ല. വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം എങ്ങനെയാണ് നടക്കുന്നത്, അയാള്‍ എങ്ങനെയാണ് സംസാരിക്കുന്നത്, എന്നൊക്കെയുള്ള ഒരു ബോധം സംവിധായകര്‍ക്ക് പുറമേ ആക്ടറിലും സംഭവിക്കും. എന്നെ പാവം മോഹന്‍ലാലില്‍ നിന്ന് വേറെ ലെവലിലേക്ക് കൊണ്ട് പോയ ചിത്രമാണ് ‘രാജാവിന്റെ മകന്’. മാതൃഭൂമിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖ സംവാദത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകനില്‍ ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെയാണ്. മമ്മൂട്ടിയും തമ്പി കണ്ണന്താനവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചിത്രം മോഹന്‍ലാലിലേക്ക് എത്തപ്പെടുകയായിരുന്നു.
Post Your Comments