യുദ്ധം ഉൾപ്പെടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് മോഹൻലാൽ. ഒരു പാട് സാധ്യതകൾ ഉപയോഗിച്ച ചിത്രമാണ് മരക്കാറെന്നും മോഹൻലാൽ പറയുന്നു. 100 കോടി ബഡ്ജറ്റിൽ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. 2020 മാർച്ച് 26 ന് സിനിമ തിയറ്ററുകളിലെത്തും. ഇന്ത്യയ്ക്ക് പുറമേ ചൈനീസ് ഭാഷയിൽ ചൈനയിലും സിനിമ പുറത്തിറങ്ങും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഇമോഷണൽ സിനിമയാണ് മരക്കാറെന്നും മോഹൻലാൽ പറയുന്നു.
കുഞ്ഞാലിമരക്കാർ എനിക്ക് സ്കൂളിലൊക്കെ പഠിച്ച ഓർമ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വർഷമായി. വിഎഫ്എക്സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. മരക്കാർ ഒരു പാട് സാധ്യതകൾ ഉപയോഗിച്ച സിനിമയാണ്, അത്രയും വലിയൊരു സിനിമയാണ്, തമാശ ചിത്രമല്ല, മൂന്ന് മണിക്കൂർ ഉള്ള ഇമോഷണൽ സിനിമയാണ്. നമ്മൾ കണ്ടും കേട്ടുമറിഞ്ഞ കുഞ്ഞാലിമരക്കാരെക്കുറിച്ചുള്ള അറിവുകളും പിന്നെ കുറച്ച് ഭാവനകളും. സിനിമയിൽ ഒരു സംവിധായകന് ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള ഭാവനകളും. വലിയൊരു കാൻവാസിൽ ഞങ്ങൾ ചെയ്ത സിനിമയാണ്.
കുറച്ച് റിയലിസ്റ്റിക് സിനിമയാണിത്, പ്രധാനമായും അതിലെ യുദ്ധങ്ങൾ. കാണുമ്പോൾ സത്യസന്ധമെന്നായിരിക്കും തോന്നുന്നത് മോഹൻലാൽ പറഞ്ഞു.
Post Your Comments