GeneralLatest NewsMollywood

ആദ്യ ഭർത്താവിൽ നിന്ന്‌ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ; ജീവന്‌ ഭീഷണിയായതോടെ പൊലീസ്‌ പ്രൊട്ടക്ഷൻ തേടി” തുറന്നു പറഞ്ഞ് നടി മീര വാസുദേവ്

2012ൽ രണ്ടാമത്‌ വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട്‌ ആ ബന്ധം വേർപിരിഞ്ഞു

തന്മാത്ര എന്ന ചിത്രത്തില്‍ ലേഖയായി എത്തി ആരാധകരുടെ മനം കവര്‍ന്ന നായികയാണ് മീര വാസുദേവ്. നീണ്ട ഇടവേളയ്ക്ക് ശേഷം ടെലിവിഷന്‍ രംഗത്ത് സജീവമാകുകയാണ് താരം. തെന്നിന്ത്യന്‍ സിനിമയില്‍ ശക്തമായ വേഷങ്ങള്‍ ചെയ്ത ഈ താരത്തിന്റെ ദാമ്പത്യജീവിതം അത്ര വിജയകരമല്ല. രണ്ടു വിവാഹങ്ങള്‍ വേര്‍പിരിഞ്ഞതിനെക്കുറിച്ചു താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

ആദ്യ ഭര്‍ത്താവില്‍ നിന്നും ഉപദ്രവം നേരിട്ടതിനെതുടര്‍ന്ന് പോലീസ് പ്രൊട്ടക്ഷന്‍ തേടിയിരുന്നതായ് മീര പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ”ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്‌. പക്ഷേ ഒന്ന്‌ മാത്രം പറയാം, വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന്‌ മുന്നിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ്‌ കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ല. ആദ്യ ഭർത്താവിൽ നിന്ന്‌ ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന്‌ ഭീഷണി ഉണ്ടായിരുന്നതുകൊണ്ട്‌ അന്ന്‌ പൊലീസ്‌ പ്രൊട്ടക്ഷൻ തേടിയിട്ടുണ്ട്‌. 2012ൽ രണ്ടാമത്‌ വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട്‌ ആ ബന്ധം വേർപിരിഞ്ഞു” മീര വാസുദേവ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button