GeneralLatest NewsMollywood

ജയസൂര്യയുടെ അക്കൗണ്ട് ശശി തരൂർ ഹാക്ക് ചെയ്തോ? അമ്പരന്ന് ആരാധകര്‍

പ്രമുഖ ചാനലിന്റെ അവാർഡ് പൃഥ്വിരാജിന് സമ്മാനിച്ചത് ജയസൂര്യയാണ്. ഒരു അവാർഡ് എന്നതിലുപരി, എന്റെ സ്നേഹം നിറഞ്ഞ ഹൃദയമാണിത് രാജൂ' എന്നായിരുന്നു ഇംഗ്ലീഷിൽ കുറിച്ചത്.

മലയാളം സിനിമാ ലോകത്ത് ഇംഗ്ലീഷിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയനായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രമുഖ ചാനലിന്റെ അവാർഡ് പൃഥ്വിരാജിന് സമ്മാനിച്ചത് ജയസൂര്യയാണ്. ഒരു അവാർഡ് എന്നതിലുപരി, എന്റെ സ്നേഹം നിറഞ്ഞ ഹൃദയമാണിത് രാജൂ’ എന്നായിരുന്നു ഇംഗ്ലീഷിൽ കുറിച്ചത്.

ആ പോസ്റ്റില്‍ ‘ ഇനി നിനക്ക് മനസിലാകാൻ’ എന്ന് മലയാളത്തിൽ എഴുതിയ ജയസൂര്യ ‘ Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years (പ്രിയപ്പട്ട രാജു, നീളൻ വാക്കുകളെ എനിക്ക് പേടിയാണ് എന്നാലും … അഭിമാനാർഹമായ നേട്ടത്തിൽ നിന്നെ ഞാൻ അഭിനന്ദിക്കുന്നു. തുടർന്നുള്ള വർഷങ്ങളിലും നിന്റെ വിജയഗാഥ ഗംഭീരമായി തുടരുക.’ ) എന്നും കുറിച്ചു.

ജയസൂര്യയുടെ ഇങ്ലീഷ്‌ കണ്ട് അക്കൗണ്ട് ശശി തരൂർ ഹാക്ക് ചെയ്തോ എന്ന സംശയത്തിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button