GeneralLatest NewsMollywoodMovie ReviewsNEWSWOODs

”ഇനി നിനക്ക് മനസ്സിലാകാൻ!” കടുകട്ടി ഇംഗ്ലീഷ് വാക്കുകളിൽ പൃഥ്വിക്ക് ആശംസകളുമായി ജയസൂര്യ; രസികൻ കമ്മന്റുമായി പൃഥ്വിരാജ്

സിനിമയിലെ സൗഹൃദങ്ങളിൽ ശ്രദ്ധേയമാണ് ജയസൂര്യയുടെയും പൃഥ്വിരാജിന്റേയും.  ഇപ്പോൾ ജയസൂര്യ പങ്കുവെച്ച ഇരുവരുടെയും ചിത്രങ്ങൾ വൈറലാകുകയാണ്. സ്ഥിരം ഇംഗ്ളീഷിൽ അലക്കുന്ന പൃഥ്വിക്ക് നർമ്മത്തിൽ പൊതിഞ്ഞ 'പണി'യുമായാണ് കൂട്ടുകാരന്റെ പോസ്റ്റ്.

സിനിമയിലെ സൗഹൃദങ്ങളിൽ ശ്രദ്ധേയമാണ് ജയസൂര്യയുടെയും പൃഥ്വിരാജിന്റേയും.  ഇപ്പോൾ ജയസൂര്യ പങ്കുവെച്ച ഇരുവരുടെയും ചിത്രങ്ങൾ വൈറലാകുകയാണ്. സ്ഥിരം ഇംഗ്ളീഷിൽ അലക്കുന്ന പൃഥ്വിക്ക് നർമ്മത്തിൽ പൊതിഞ്ഞ ‘പണി’യുമായാണ് കൂട്ടുകാരന്റെ പോസ്റ്റ്.

ജയസൂര്യ പൃഥ്വിരാജിന് അവാർഡ് കൈമാറുന്ന ഒരുചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രത്തിന് താഴെ ജയസൂര്യ കുറിച്ച ആടികുറുപ്പാണ് ശ്രദ്ധേയം. തുടക്കത്തിൽ  ‘ഒരു അവാർഡിനേക്കാളുപരി   ഇതെന്റെ ഹൃദയം നിറയെയുള്ള സ്നേഹമാണ് രാജൂ’  എന്ന് താരം എഴുതി. പിന്നീട് ഒരു പിടി നീണ്ട ഇംഗ്ലീഷ് വാക്കുകളുമായാണ് ജയസൂര്യ എഴുത്ത് പൂർത്തിയാക്കിയത്. .

“നീളം കൂടിയ വാക്കുകളോട് എനിക്ക് ഭയമാണെങ്കിലും ഈ വിജയത്തിൽ  നിനക്ക് ഞാൻ എന്റെ ആശംസയറിയിക്കുന്നു. ഇതിലും വലിയ വിജയങ്ങൾ നിനക്ക് വരും വർഷങ്ങളിൽ ഉണ്ടാവട്ടെ.”എന്ന  അർത്ഥത്തിൽ  കടുകട്ടി ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിച്ചാണ് ആശംസകൾ. ‘ഇനി നിനക്ക് മനസ്സിലാകാൻ’ എന്നും പറഞ്ഞുകൊണ്ടാണ് താരം ഇത്രെയും ഇംഗ്ലീഷിൽ കുറിച്ചത്.

പോസ്റ്റിന് പിന്നാലെ നിരവധി ആരാധകർ രസികൻ കമ്മന്റുകളുമായി എത്തി. ഒപ്പം പൃഥ്വിയും കമന്റ് ബോക്സിൽ എത്തി. ”  അറിഞ്ഞില്ല..ആരും പറഞ്ഞില്ല” എന്ന സിനിമ ഡയലോഗ് മറുപടിയായി പൃഥ്വി നൽകി.

shortlink

Related Articles

Post Your Comments


Back to top button