കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരമാണ് ഫഹദ് ഫാസില്‍. കുമ്പളങ്ങിയില്‍ നെഗറ്റീവ് റോളില്‍ എത്തിയ നടന്‍ പതിവുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഫഹദിന്റെ കരിയറില്‍ മുന്‍പ് ചെയ്യാത്തൊരു തരം കഥാപാത്രം തന്നെയായിരുന്നു കുമ്പളങ്ങിയിലെ ഷമ്മി. എന്നാൽ അടുത്തിടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിൽ
കുട്ടിക്കാലത്ത് അറപ്പ് തോന്നിയ ഒരു കാര്യം പിന്നീട് കുമ്പളങ്ങിക്ക് വേണ്ടി ചെയ്യേണ്ടി വന്നതിനെ പറ്റി ഫഹദ് തുറന്നുപറഞ്ഞിരുന്നു.
ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവധിക്കാലത്താണ് വീട്ടില്‍ എത്തിയിരുന്നത്. പുരുഷന്മാരും സ്ത്രീകളുമൊക്കെ അന്ന് അവിടെ ജോലി ചെയ്യാന്‍ വേണ്ടി ഉണ്ടായിരുന്നു. ഷര്‍ട്ടിടാതെ പുരുഷന്മാര്‍ അടുക്കളയില്‍ നില്‍ക്കുന്നത് തന്നെ അറപ്പിച്ചിരുന്നു. എന്ന് ഫഹദ് പറയുന്നു.
പക്ഷേ അത്തരമൊരവസരം പിന്നീട് തന്നെ അലസോരപ്പെടുത്തിയത് കുമ്പളങ്ങി നൈറ്റസിലെ ഷൂട്ടിങ്ങിനിടെയായിരുന്നു ഫഹദ് പറഞ്ഞു. ട്രോളുകളിലും മറ്റും പ്രശസ്തമായ അടുക്കള സംഭാഷണത്തിന്റെ സീനിന്റെ ചിത്രീകരണം എടുത്തപ്പോഴത്തെ കാര്യവും നടന്‍ വിവരിച്ചു. ശ്യാം ഒരു ദിവസം എന്നോട് പറഞ്ഞു. രണ്ട് സഹോദരിമാര് അവരുടെ സ്വകാര്യ സംഭാഷണം നടത്തികൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് അതിലൊരാളുടെ ഭര്‍ത്താവ് കയറിവരികയാണ്.
നിങ്ങള്‍ എന്നെ പറ്റിയല്ലേ സംസാരിക്കുന്നതെന്നാണ് അയാള്‍ ചോദിക്കുന്നത്. ആ സീന്‍ ഒരു രസമുളള സംഭവമായി എനിക്ക് തോന്നി. അങ്ങനെ ഷൂട്ട് ചെയ്യാന്‍ റെഡിയായി നില്‍ക്കുമ്പോഴാണ് ഫഹദിന് ഷര്‍ട്ടൂരാന്‍ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നത്. ആദ്യം എനിക്ക് മനസിലായില്ല. എന്നാലും ഞാന്‍ ഷര്‍ട്ടൂരി അഭിനയിച്ച് നോക്കി. ആദ്യ ടേക്ക് സ്‌ക്രീനില്‍ കണ്ടപ്പോള്‍ തന്നെ പണ്ട് വീട്ടിലെ അടുക്കളയില്‍ എനിക്കുണ്ടായ അസ്വസ്ഥത സ്‌ക്രീനിലും കാണാന്‍ പറ്റി. അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.
Post Your Comments