ബിഗ് ബോസ് പുതിയ സീസണിലെ മത്സരാർത്ഥികളും, ജീവിതത്തിൽ ഉറ്റ സ്നേഹിതരുമായ രണ്ടു വ്യക്തികളാണ് ആര്യയും, വീണയും. ഇരുവരും ബിഗ് ബോസിൽ എത്തിയ ശേഷവും ജീവിതത്തിലെ സൗഹൃദം പിൻതുടരുന്നവർ ആയിരുന്നു. എന്നാൽ ബിഗ് ബോസ് വീടിനുള്ളിൽ എത്തി ഒരു മാസം പിന്നിടുമ്പോൾ സ്ഥിതി ഗതികൾ മാറിമറിയുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറച്ചു ദിസങ്ങളായി പ്രേക്ഷകർ കാണുന്നത്.
ലക്ഷ്വറി ബജറ്റിന്റെ ഭാഗമായി നടന്ന കോൾ സെന്റർ ടാസ്ക്കിനിടയിൽ ഇരുവരും പരസ്പരം വാഗ്വാദങ്ങളിലേക്ക് എത്തിയെങ്കിലും പിന്നീട് വീണ്ടും സൗഹൃദത്തോടെ മുൻപോട്ട് പോകുകയായിരുന്നു. ഇതിനിടയിലാണ് പുതിയ പ്രശ്നങ്ങൾ ഇരുവർക്കും ഇടയിൽ ചൂട് പിടിക്കുന്നത്.
ഇന്നത്തെ എപ്പിസോഡിന്റെ ഭാഗമായി ചാനൽ പുറത്തുവിട്ട പ്രമോ വീഡിയോയിലാണ് ഇരുവരും തമ്മിലുള്ള തർക്കങ്ങൾ നിറയുന്നത്. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇവിടെ സത്യം ഇട്ടോണ്ട് നടക്കുന്നില്ല എന്ന ആര്യയുടെ സംസാരത്തിനു ഞാൻ ഇടും അത് എന്റെ സ്വഭാവം ആണെന്ന മറുപടിയാണ് വീണ നൽകുന്നത്.
അവൾ ഉടനെ അങ്ങ് പുണ്യാളത്തിയും മദർ തെരേസയും ഒക്കെയാകും എന്ന വീണയുടെ വാക്കുകൾക്കും ആര്യ ശക്തമായ ഭാഷയിലാണ് മറുപടി നൽകുന്നത്, അപ്പുറത്ത് പോയി എന്റെ കുറ്റം പറയുന്നത് അത്ര വലിയ പുണ്യാളത്തി ക്യാരക്ടർ അല്ല എന്ന് ആര്യ പറയുന്ന രംഗങ്ങൾ വീഡിയോയിൽ നിറയുന്നുണ്ട്.
അതേസമയം നിനക്ക് എന്തേലും പ്രശ്നം ഉണ്ടെങ്കിൽ ഞാൻ നിന്റെ കൂടെ നിന്നിട്ടില്ലേ ആര്യേ, എനിക്ക് എന്തേലും പ്രശ്നം ഉണ്ടായപ്പോ നീ കൂടെ നിന്നിട്ടുണ്ടോ എന്ന് വീണ ആര്യയോട് ചോദിക്കുന്നുണ്ട്. എന്തായാലും ഇന്നത്തെ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകർ.
Post Your Comments