
ടെലിവിഷൻ പ്രേക്ഷകർക്ക് സ്‌കൂൾ ജീവിതത്തിന്റെ നൊസ്റ്റാൾജിയ സമ്മാനിക്കുന്ന പരമ്പര ആയിരുന്നു ഓട്ടോഗ്രാഫ്. അഞ്ച് സുഹൃത്തുക്കളും, അവരുടെ കുസൃതിയും സൗഹൃദവും എല്ലാം കൂടി കലർന്നതായിരുന്നു ഈ പരമ്പര. സീരിയലിൽ നാൻസി എന്ന കഥാപാത്രമായി എത്തിയത് സോണിയ ശ്രീജിത്തായിരുന്നു. മികച്ച പ്രകടനമാണ് പരമ്പരയിൽ താരം കാഴ്ചവെച്ചത്. അത് കൊണ്ട് തന്നെ വിവാഹ ശേഷം അഭിനയത്തിൽ താരം അത്ര സജീവം അല്ലെങ്കിലും സോണിയയോടുള്ള ആരാധനയ്ക്ക് ഇപ്പോഴും കുറവൊന്നും ഇല്ല. വിവാഹശേഷം ഭർത്താവ് ശ്രീജിത്തും ഒത്ത് അബുദാബിയിൽ സ്ഥിര താമസമാക്കിയ സോണിയ ഇപ്പോൾ ജീവിതത്തിൽ പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ്
ഇപ്പോഴിതാ താരത്തിന്റയെ ബേബി ഷവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തന്നെയാണ് സോഷ്യൽ മീഡിയ സ്റ്റാറ്റസിലൂടെ ആരാധകർക്കായി ചിത്രം പങ്ക് വച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
Post Your Comments