മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ ബോളിവുഡ് താരമാണ് അനന്യ പാണ്ഡേ. അഭിനയ കുടുംബത്തില്‍ നിന്നുമാണ് അനന്യ എത്തുന്നത്. നിരവധി സീരിയലുകള്‍ ചെയ്തെങ്കിലും രണ്ട് സിനിമയില്‍ മാത്രമാണ് അനന്യ അഭിനയിച്ചത്. ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ദീപിക പദുക്കോണിന് ഒപ്പമാണ് അനന്യ സ്ക്രീന്‍ പങ്കിടാന്‍ പോകുന്നത്. ഇതിന്റെ സന്തോഷത്തിലുമാണ് താരം.
ഇപ്പോഴിതാ അഭിനയ രംഗത്ത് തന്റെ ഏറ്റവും വലിയ ആരാധകര്‍ അച്ഛനും അമ്മയുമാണെന്നും, അവര്‍ തന്റെ തീരുമാനങ്ങളില്‍ കൈ കടത്താറില്ലെന്നും പറയുകയാണ് അനന്യ.” കുറഞ്ഞകാലം കൊണ്ടു നേടിയ വിജയത്തില്‍ എന്റെ അച്ഛനും അമ്മയ്ക്കും അതിയായ സന്തോഷമുണ്ട്. അച്ഛനമ്മമാരായിരിക്കും എപ്പോഴും എല്ലാവരുടെയും യഥാര്‍ഥ അഭ്യൂദയകാംക്ഷികള്‍. വിജയത്തില്‍, സന്തോഷത്തിന്റെ നിമിഷങ്ങളില്‍ അച്ഛനമ്മമാര്‍ എന്നോടൊപ്പമുള്ളത് എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ഞാന്‍ നന്നായി ജീവിക്കണം എന്നു മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്.
വളരെ ചെറിയ പ്രായത്തിലേ സിനിമാ രംഗത്തു വന്ന വ്യക്തിയാണ് ഞാന്‍. സമയമെടുത്ത് എന്റെ റോള്‍ ഞാന്‍ ഭംഗിയാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് എന്റെ കടമ. സിനിമയുടെ ലോകം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണ്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന ലോകം. ഇന്നത്തെ താരം നാളെ ആരുമല്ലാതാകാം. ഇന്ന് അറിയപ്പെടാത്ത ഒരാള്‍ നാളെ താരസിംഹാസനത്തില് എത്തുകയും ചെയ്യാം. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എനിക്കു സ്വാതന്ത്ര്യമുണ്ട്. ചിലപ്പോള്‍ തീരുമാനങ്ങള്‍ തെറ്റാം. അതിനുള്ള സ്വാതന്ത്ര്യവും എന്റെ മാതാപിതാക്കള്‍ എനിക്കു തന്നിട്ടുണ്ട്. സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണമെന്നാണ് അവര്‍ എന്നെ പഠിപ്പിച്ചത്. കുറ്റബോധമോ പശ്ചാത്താപമോ പാടില്ലെന്നും. എന്റെ യാത്ര ഞാന്‍ തന്നെ മുന്നോട്ടുകൊണ്ടുപോകണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അനന്യ പറഞ്ഞു,.
Post Your Comments