
മലയാള സിനിമയിലെ ആക്ഷൻ കിങ് ഹീറോ സുരേഷ് ഗോപി മടങ്ങിവരവിൻ്റെ സന്തോഷത്തിലാണ്. ദുൽഖര്‍ നായകനായ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ സിനിമയിലെ സന്തോഷത്തിന് പുറമെ തൻ്റെ ഇരുപത്തിയൊൻപതാം വിവാഹ വാര്‍ഷികം കൂടി ആഘോഷിക്കുകയാണ് സുരേഷ് ഗോപി. വിവാഹ വാര്‍ഷിക ദിനത്തിൽ ഭാര്യ രാധികയോടൊപ്പം ചേര്‍ന്ന് കേക്ക് മുറിക്കുന്നതിൻ്റെ ചിത്രമാണ് ആരാധകര്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇടക്കാലത്ത് സിനിമയിൽ ചെറിയ ഇടവേളയെടുത്ത് രാഷ്ട്രീയത്തിൽ സജീവമായ താരം ഇപ്പോള്‍ വീണ്ടും സിനിമയിൽ സജീവമാകുകയാണ്.
Post Your Comments