CinemaGeneralLatest NewsMollywoodNEWS

പുതിയ പിള്ളേര്‍ കഥ പറയാന്‍ വരുമ്പോള്‍ പതിനഞ്ച് കിലോ കുറച്ചേക്കെന്ന് എത്ര നിസാരമായിട്ടാണ് പറയുന്നത്

'ജിലേബി' എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ടെന്‍ഷനൊക്കെ കളഞ്ഞു അയാളെ പോലെ ആയാലോ എന്ന് തോന്നാറുണ്ട്

അഭിനയം എന്നത് ഭയങ്കര മെന്റല്‍ സ്ട്രെയിനുള്ള പരിപാടിയാണെന്ന് തുറന്നു പറയുകയാണ് നടന്‍ ജയസൂര്യ. ഒരു നടന്‍ നൂറു കഥാപാത്രങ്ങള്‍ ചെയ്‌താല്‍ നൂറു മാനസിക അവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജയസൂര്യ വ്യക്തമാക്കുന്നു.

‘അഭിനയം എന്നത് വല്ലാത്ത മെന്റല്‍ സ്ട്രെയിന്‍ ആണ്. നൂറ് കഥാപാത്രം ചെയ്തു കഴിഞ്ഞ ഒരു നടന്‍ ആ നൂറ് കഥാപാത്രത്തിന്റെയും മാനസിക അവസ്ഥയിലൂടെയാണ്‌ സഞ്ചരിക്കുന്നത്. ഒരു സിനിമയിലെ കഥാപാത്രം ചെയ്തു കഴിഞ്ഞു കൂടെ കൊണ്ട് പോകുന്ന പരിപാടിയില്ല, പക്ഷെ ആ കഥാപാത്രത്തെ ഉള്ളില്‍ എവിടെയെങ്കിലും സൂക്ഷിച്ച് വയ്ക്കാറുണ്ട്. ഹൃദയം കൊണ്ടാണ് ഒരു കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നത്. അത് കൊണ്ട് തന്നെ പാക്കപ്പ് പറഞ്ഞു കഴിഞ്ഞു. പിന്നീട് ആ കഥാപാത്രത്തെ കൂടെ ചേര്‍ക്കാന്‍ കഴിയില്ല. പിന്നെ ചെയ്തു പോയ കഥാപാത്രങ്ങളെക്കുറിച്ച് ആലോചിക്കാറുണ്ട്. ഇയ്യോബിന്റെ പുസ്തകത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രം മരണപ്പെട്ടെങ്കിലും എന്റെ മനസ്സില്‍ അയാള്‍ മരിച്ചിട്ടില്ല. അത് കൊണ്ട് ആ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കും. ‘ജിലേബി’ എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ടെന്‍ഷനൊക്കെ കളഞ്ഞു അയാളെ പോലെ ആയാലോ എന്ന് തോന്നാറുണ്ട്. ‘അപ്പോത്തിക്കിരി’ എന്ന സിനിമയ്ക്ക് വേണ്ടി പതിമൂന്ന് കിലോയോളം കുറച്ചു. വീണ്ടും കുറഞ്ഞു വന്നപ്പോള്‍ ഫാന്റെ കാറ്റടിച്ച് ഞാന്‍ പറന്നു പോകുമോ എന്നായിരുന്നു പേടി. പുതിയ പിള്ളേര്‍ എന്നോട് കഥപറയാന്‍ വരുമ്പോള്‍ എത്ര ഈസിയായിട്ടാണ് അവര്‍ പറയുന്നത് അടുത്ത ഘട്ടത്തില്‍ അയാള്‍ പതിനഞ്ച് കിലോ കുറച്ചു മറ്റൊരു ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്നു എന്നൊക്കെ. അതൊന്നും ഈസിയായി നടക്കുന്ന കാര്യമല്ല. അത് പോലെയാണ് വെയിറ്റ് കൂട്ടുന്നതും അതും അത്രപെട്ടെന്നൊന്നും നടക്കില്ല.’ ജയസൂര്യ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button