മലയാള സിനിമയിലെ പ്രമുഖ സംവിധായകന്മാരില്‍ ഒരാളാണ് വിനയന്‍. എന്നാൽ ചില തുറന്ന് പറച്ചിലുകളും നിലപാടുകളും വിനയന് പല പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും വീണ്ടും സജീവമായി സിനിമാ സംവിധാനത്തിലേക്ക് എത്തിയ വിനയന്‍ അടുത്തിടെ തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സഹസംവിധായകരെ വേണമെന്ന് കാണിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയുമായി തനിക്ക് അയ്യായിരത്തോളം പേരുടെ അപേക്ഷകള്‍ വന്നെന്ന് പറയുകയാണ് സംവിധായകൻ.
കുറിപ്പിന്റയെ പൂർണരൂപം…………………………..
അടുത്ത സിനിമയിലേക്ക് സഹസംവിധായകരായി മുന്നൂ പേരെ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു എന്നു കാണിച്ച് ഒരാഴ്ച മുൻപ് ഒരു പോസ്ററിട്ടപ്പോൾ fbയിലും whatsapലും,നേരിട്ടും ഒക്കെ ആയിട്ട് അയ്യായിരത്തിൽ പരം പേരാണ് ആഗ്രഹം അറിയിച്ചു മുന്നോട്ടു വന്നത്. അതിൽ നിന്നും നാലു പേരെ സെലക്ട് ചെയ്തു. ഇപ്പോഴും ധാരാളം കുട്ടികൾ അപേക്ഷ അയയ്കുന്നതു കൊണ്ടാണ് തൽക്കാലം സഹസംവിധായകരുടെ സെലക്ഷൻ പുർത്തി ആയ വിവരം അറിയിക്കുന്നത്. fb പേജിലൂടെ താൽപ്പര്യം അറിയിച്ചവരിൽ നിന്നാണ് നാലു പേരെ കണ്ടെത്തിയത്.. ഇപ്പോൾ സെലക്ട് ചെയ്തവരേക്കാളും മിടുക്കരായ ധാരാളം പേർ അപേക്ഷിച്ചവരുടെ കുട്ടത്തിൽ കാണുമെന്നെനിക്കറിയാം.. അവർക്കെല്ലാം ഭാവുകങ്ങൾ നേരുന്നു.. അവരുടെ ആഗ്രഹം പോലെ തന്നെ നാളെ സിനിമയിൽ എത്താൻ അവർക്കു സാധിക്കട്ടെ എന്നാശംസിക്കുന്നു..ഇത്രയേറെ ചെറുപ്പക്കാർ സിനിമയെ ഗൗരവപുർവ്വം കാണുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം തോന്നി. എൻെറ കുടെ ജോലി ചെയ്യാൻ ഇത്രയേറെപ്പേർ ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോൾ അതിലേറെ സന്തോഷം….
മനസ്സാക്ഷിക്ക് ശരിയെന്നു തോന്നിയ നിലപാടുകളുടെ പേരിൽ ഉണ്ടാക്കിയ കുറേ ശത്രുക്കളേം പ്രതിസന്ധികളേം, നേരിടേണ്ടിവന്ന ഒരു കലാകാരൻ എന്ന നിലയിൽ മറ്റാരേക്കാളും എന്നെ ടാർഗറ്റ് ചെയ്യുന്ന കുറേ ദോഷൈകദൃക്കുകൾ ഇന്നും എൻെറ പിന്നാലെ ഉണ്ട്.. പക്ഷേ അൻചു ദോഷൈക ദൃക്കുകൾക്കു ബദൽ അഞ്ഞൂറു സ്നേഹം നിറഞ്ഞ സപ്പോർട്ടേഴ്സ് ഉണ്ടന്നുള്ളതാണ് എൻെറ ശക്തി… അതിനുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ..
സിനിമയിലേക്കുവരാൻ ആഗ്രഹിക്കുന്നവർ ശ്രമിച്ചു കൊണ്ടേയിരിക്കണം.. കിട്ടുന്നതു വരെ.. നിരാശകൊണ്ടു പരിശ്രമം നിർത്തരുത്..
ആശംസകൾ…
Post Your Comments