തന്റെ പതിനാറാം വിവാഹ വാർഷികം ആഘോഷിക്കുന്ന സംഗീതജ്ഞൻ ഷഹബാസ് അമന്റെ വാക്കുകൾ വൈറലാകുന്നു. തന്റെ ഫേസ്ബുക്കിൽ അക്കൗണ്ടിൽ തന്റെ കുടുംബജീവിതത്തെ പറ്റി അദ്ദേഹം എഴുതിയ വാക്കുകളാണ് ചർച്ച ആകുന്നത്. ഷഹബാസിന്റെയും ഭാര്യ അനാമികയുടെയും പ്രണയവിവാഹമായിരുന്നു. ഒന്നിച്ച് ജീവിക്കാൻ തുടങ്ങിട്ട് പതിനാറ്വർഷമേ ആയിട്ടുള്ളുവെങ്കിലും പ്രണയിക്കാൻ തുടങ്ങിട്ട് ഇരുപ്പത്തിഏഴ് വർഷമായി. പരിശുദ്ധപ്രേമം എന്ന് ഞങ്ങൾ വിചാരിക്കുന്നതിനെ ആളുകൾ മിശ്രവിവാഹമെന്നാണ് വിളിക്കുന്നത് എന്നും അത് കഷ്ടമാണെന്നും ഷഹബാസ് അമൻ പറയുന്നു.
സംഗീതത്തെയും സ്വന്തം ജീവിതത്തെയും ബന്ധപ്പെടുത്തിയാണ് ഷഹബാസ് അമൻ പോസ്റ്റ് എഴുതിയിരിക്കുന്നത്. സംഗീത പരമായി മിശ്ര് എന്ന ഗണത്തിൽപ്പെടുന്ന രാഗങ്ങൾ ഒഴിച്ചുനിർത്തപ്പെട്ടവയാണെന്നും ഷഹബാസ് പറഞ്ഞു. സംഗീതത്തിനും പ്രേമത്തിനും പഴകുംതോറും വീഞ്ഞുപോലെ വീര്യംകൂടും. അവയുടെ മിശ്ര് ഏറെ രുചികരമാണ്. ഞങ്ങൾക്ക് സ്വന്തം ജീവിതം കൊണ്ട് ഉറപ്പിച്ച് പറയാനാകും മിശ്ര് ശൈലി പോലെ ജീവിതരഗത്തെ ഏകമാനതയിൽ നിന്ന് ഇത്തിരി തെന്നിച്ച് അതീവമധുരോദാരമാകുന്ന മറ്റൊന്നുമില്ല വേറെ എന്ന് ഷഹബാസ് കുറിച്ചു.
മലപ്പുറത്തെ ഒരു സാധാരണ കുടുബത്തിൽ ജനിച്ച ഈ ഗസൽ ഗായകൻ 20205ൽ പുറത്തിറങ്ങിയ ചാന്ത്പൊട്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമാപിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. 20004 ലാണ് ഷഹബാസും അനാമികയും വിവാഹിതരാകുന്നത്.
Post Your Comments