CinemaGeneralLatest NewsMollywoodNEWS

സാൻഡ്ര പവനെ കുറിച്ച് പറഞ്ഞ വാക്കുകളേക്കാൾ എന്നെ അതിശയിപ്പിച്ചത് സുജോ നടത്തുന്ന ഫേക്ക് ഗെയിം ആണ് ; തുറന്ന് പറഞ്ഞ് പവന്റ ഭാര്യ ലാവണ്യ

കഴിഞ്ഞ ദിവസം കൂടി ഞാൻ സുജോയുടെ ഗേൾ ഫ്രണ്ടുമായി സംസാരിച്ചതേയുള്ളൂ. സുജോയുടെ സ്വഭാവം, ആ കുട്ടിയെ അക്ഷരാർത്ഥത്തിൽ തളർത്തികളഞ്ഞതായും ലാവണ്യ പറയുന്നു.

ബിഗ് ബോസിൽ ലക്ഷ്യൂറി ബജറ്റ് നേടുന്നതിനായി കോൾ സെന്റർ ടാസ്ക് മത്സരാർത്ഥികൾക്കയി കഴിഞ്ഞ ദിവസം നൽകിയിരുന്നു. എന്നാൽ ഈ ടാസ്ക് വീട്ടിലുണ്ടായിരുന്ന ചില സൗഹൃദങ്ങളെ എല്ലാം പൊളിച്ച് അടുക്കുകയാണ് ചെയ്തത്. ഇതിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ നോക്കികണ്ടത് സാൻഡ്ര – പവൻ – സുജോ വിഷയമായിരുന്നു.

ടാസ്ക്കിനിടെ സാൻഡ്ര പവനെ ഫോണിൽ വിളിച്ച് വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.പവനെ സ്റ്റുപ്പിഡ് എന്ന് വിളിച്ചുകൊണ്ടാണ് സാൻഡ്ര പവനോട് സംസാരിച്ചു തുടങ്ങുന്നത്. നീ നിന്റെ ഭാര്യയുടെ ചിലവിൽ അല്ലേ ജീവിക്കുന്നത് എന്ന സാൻഡ്രയുടെ ചോദ്യമാണ് പവനെ മാനസികമായി തളർത്തികളഞ്ഞത്.ടാസ്ക്കിനുശേഷം ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാഗ്‌വാദങ്ങളും ഉണ്ടായി.

ഇപ്പോഴിതാ പവനെതിരെ സാൻഡ്ര ഉയർത്തിയ ആരോപണങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടി നൽകുകയാണ് പവന്റെ ഭാര്യ ലാവണ്യ. ടൈംസ് ഓഫ് ഇന്ത്യ ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് ലാവണ്യ ഇതിനെ കുറിച്ച് പറയുന്നത്.

ടാസ്ക്കിന് വേണ്ടി ആണെങ്കിലും സാൻഡ്ര എന്റെ പേര് ഉപയോഗിക്കാൻ ഒരിക്കലും പാടില്ലായിരുന്നു. അവളുടെ ഓരോ വാക്കുകളും വേദനിപ്പിക്കുന്നതായിരുന്നു. എന്റെ ഭർത്താവിനെ മോശപെട്ടവൻ ആക്കുകയും പ്രകോപിപ്പിക്കുകയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം, അത് വഴി അവൻ പുറത്താകും എന്ന് സാൻഡ്ര കരുതിക്കാണുമെന്നും ലാവണ്യ പറയുന്നു.

സ്വന്തം പാഷൻ നേടുന്നതിനായി പവൻ ഒരുപാട് കഷ്ടപെട്ടിട്ടുള്ള വ്യക്തിയാണ് . മാത്രമല്ല അദ്ദേഹം എപ്പോഴും തനിക്കായി മാത്രം നിലകൊണ്ട ആള് കൂടിയാണ്. പവനെ പോലെയൊരു പങ്കാളിയെ കിട്ടിയ താൻ ഒരുപാട് ഭാഗ്യവതി ആണെന്ന് വിശ്വസിക്കുന്നതായും ലാവണ്യ വ്യക്തമാക്കി. മാത്രമല്ല ബിഗ് ബോസ് വീടിനുളിൽ പവന്റെ സാന്നിധ്യം കുറഞ്ഞ ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് ഒരുപാട് പിന്തുണ നേടിക്കൊടുത്തു കഴിഞ്ഞതായും അതിൽ തനിക്ക് സന്തോഷമുണ്ടെന്നും ലാവണ്യ പറയുന്നു. പവൻ ഒരു ശുദ്ധനായ വ്യക്തിയാണ്. അദ്ദേഹം എപ്പോഴും ഹൃദയം തുറന്നു സംസാരിക്കുന്ന ആളാണെന്നും ലാവണ്യ അറിയിച്ചു.

പവനെ കുറിച്ച് സാൻഡ്രയുടെ കമന്റുകളെക്കാൾ എന്നെ അതിശയിപ്പിച്ചത് സുജോ നടത്തുന്ന ഫേക്ക് ഗെയിം ആണ്. കഴിഞ്ഞ ദിവസം കൂടി ഞാൻ സുജോയുടെ ഗേൾ ഫ്രണ്ടുമായി സംസാരിച്ചതേയുള്ളൂ. സുജോയുടെ സ്വഭാവം, ആ കുട്ടിയെ അക്ഷരാർത്ഥത്തിൽ തളർത്തികളഞ്ഞതായും ലാവണ്യ പറയുന്നു.

സുജോയ്‌ക്കായി പവന്റെ കൈയ്യിൽ സഞ്ജന കൊടുത്തുവിട്ട പിറന്നാൾ സമ്മാനത്തെകുറിച്ചും ലാവണ്യ കൂട്ടിച്ചേർത്തു.സുജോയ്ക്ക് കൊടുത്തുവിടാനുള്ള മഞ്ഞ ജാക്കറ്റ് സഞ്ജന എന്നെയാണ് ഏൽപ്പിച്ചത്. ഞാനാണ് അത് പവന്റെ കൈയ്യിൽ കൊടുക്കുന്നത്. വെറും ഒരു സുഹൃത്ത് മാത്രമാണ് സഞ്ജന തനിക്ക് എന്ന് പറയാൻ സുജോയ്ക്ക് എങ്ങനെ സാധിക്കുന്നു എന്നറിയില്ല. താൻ ഇത് കേട്ട് ശരിക്കും ഷോക്കായി. അയാൾ ബിഗ് ബോസ് വീടിനുള്ളിൽ നൂറു ശതമാനം ഫെയ്ക്ക് ഗെയിം ആണ് നടത്തുന്നതെന്നും ലാവണ്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button