ബിഗ് ബോസ് സീസൺ ഒന്നിലെ മികച്ച മത്സരാർത്ഥികൾ ആയിരുന്നു ഷിയാസും, ശ്രീനിഷ് അരവിന്ദും, പേളി മാണിയും. ഷോയിൽ എത്തിയപ്പോൾ മുതലാണ് പേളിയും ശ്രീനിഷും, പേളിഷ് ആയി മാറിയത്. ഷോയിലൂടെയാണ് ഇരുവരും സുഹൃത്തുക്കൾ ആകുന്നതും പിന്നീട് നിഷ്കളങ്കമായ പ്രണയയത്തിലൂടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതും. ഇപ്പോഴിതാ ഷോയുടെ രണ്ടാം സീസൺ ആരംഭിച്ചപ്പോൾ മുതൽ മറ്റൊരു പേളിഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിഗ് ബോസ് ആരാധകർ. അതിനായി ഇരുവരും സാൻഡ്രയേയും സുജോയേയും, ഈ സീസണിലെ പേളിഷ് ആയി കണ്ടെത്തുകയും ചെയ്തു.
എന്നാൽ ഇവർക്ക് പേളിഷ് ആകാൻ സാധിക്കില്ല എന്ന് പറയുകയാണ് ഷിയാസ്. ഇരുവരും ഒരുമിച്ചെത്തിയ ലൈവിലാണ് ഈ സീസണിലെ പേളിഷിനെ പറ്റി ആരാധകർ സംസാരിക്കുന്നത്. ഈ ബിഗ് ബോസ് സീസണിൽ പേളിഷ് ആകാൻ ചിലർ നോക്കുന്നുണ്ട് എന്ന ആരാധകരുടെ കമന്റിനാണ് ഇരുവരും മറുപടി നൽകിയത്. പേളിഷ് ആകാൻ ശ്രീനിക്കും പേളിക്കും മാത്രമേ സാധിക്കൂ, അത് അവാൻ ആർക്കും സാധിക്കില്ല എന്നാണ് ഷിയാസ് മറുപടി നൽകുന്നത്.
എന്നാൽ അങ്ങിനെ ഒന്നും ഇല്ല. ഓരോരുത്തർക്കും ഓരോ രീതിയാണല്ലോ. ഞങ്ങൾ ആകാനല്ല അവർ അവരാകാൻ നോക്കട്ടെയെന്നാണ് ശ്രീനിയുടെ മറുപടി. ഒപ്പം ഈ സീസണിലെ ഇഷ്ട്ട മത്സരാർത്ഥി രജിത് ആണെന്നും ഇവർ പറഞ്ഞു.
Leave a Comment