ദുൽഖറിനെ കണ്ട് കരഞ്ഞ ആരാധികയെ താരം ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താരത്തിന്റെ പുതുചിത്രം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് സംഭവം.
പ്രചാരണപരിപാടികള്‍ക്കായി ദുബായ് ക്ലബ് എഫ് എമ്മില്‍ എത്തിയ ദുല്‍ഖറിനെ കാണാന്‍ ഒരു ആരാധിക കാത്തുനിന്നു. പ്രിയ താരത്തെ നേരില്‍ കണ്ടപ്പോള്‍ അവര്‍ക്ക് കരച്ചില് അടക്കാനായില്ല. ദുല്‍ഖര്‍ അവരെ സ്നേഹപൂര്‍വ്വം ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രിയതാരത്തിനു സ്നേഹോപഹാരം നല്‍കാനും ആരാധിക മറന്നില്ല.
Hi hi This One ? !!@dulQuer ❤ pic.twitter.com/6gzjEMaGqT
— SAHAL (@Sahal_dQ369) February 6, 2020
ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന് എന്നിവര്‍ നായികാനായകന്മാരാകുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്.’ ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് എഴുതി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ നിര്‍മ്മിക്കുന്നത് നടന് ദുല്‍ഖര്‍ സല്മാന് ആണ്.
Post Your Comments