CinemaGeneralLatest NewsMollywoodNEWS

‘അവനും അവളും’ ; പ്രണയദിനം ആഘോഷമാക്കാനൊരുങ്ങി ബോളിവുഡ് താരദമ്പതികൾ

സിനിമയില്‍ കത്തി നിന്നിരുന്ന സമയത്തായിരുന്നു ദീപിക വിവാഹിതയാകുന്നത്

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും. സിനിമയില്‍ കത്തി നിന്നിരുന്ന സമയത്തായിരുന്നു ദീപിക വിവാഹിതയാകുന്നത്. വിവാഹം കഴിഞ്ഞ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷ താരം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. വിവാഹത്തിന്   ശേഷം പുറത്തിറങ്ങിയ ദീപികയുടെ ആദ്യ ചിത്രമായിരുന്നു ഛാപക്ക്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സിനിമയ്ക്കും കുടുംബ ജീവതത്തിനും ഒരുപോലെ പ്രധാന്യം നല്‍കുന്ന ദീപിക ഇപ്പോള്‍ അവധി ആഘോഷത്തിന്റെ മൂഡിലാണ്.

 

 

View this post on Instagram

 

His & Hers…? #vacation

A post shared by Deepika Padukone (@deepikapadukone) on

ഭര്‍ത്താവ് രണ്‍വീറിനോടൊപ്പം പ്രണയദിന ആഘോഷക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ദീപിക തന്നെയാണ് ഇക്കാര്യ തന്റെ ആരാധകരോട് വെളിപ്പെടുത്തിയത്. അവനും അവളും എന്ന കുറിപ്പോടെയാണ് രണ്ട് പാസ്‌പോര്‍ട്ടുകളുടെ ചിത്രം നടി പങ്കുവെച്ചത്. അവധി ആഘോഷ മൂഡ് ആരംഭിച്ചിട്ടുണ്ടെന്നും ദീപിക വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button