
സഹപ്രവര്‍ത്തകയെ ലൈംഗികമായി സമീപിച്ചുവെന്ന പരാതിയില്‍ പ്രശസ്ത നൃത്തസംവിധായകന്‍ ഗണേഷ് ആചാരി അറസ്റ്റില്‍. ബോളിവുഡ് കോറിയോഗ്രാഫറും നടനും സംവിധായകനുമായ ഗണേഷ് ആചാര്യയെ മുബൈ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തനിക്കു നീതി ലഭിക്കണമെന്നും ആചാര്യയ്ക്ക് ഇന്റസ്ട്രിയില്‍ വിലക്കേര്‍പ്പെടുത്തണമെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
ഗണേഷ് ലാപ്ടോപ്പില്‍ പോണ് വീഡിയോകള്‍ കാണുറുണ്ടെന്നും, സ്ത്രീകള്‍ അതുവഴി കടന്നു വന്നാല്‍ ശബ്ദമുയര്‍ത്തി വയ്ക്കുന്നതും പതിവാണെന്നും സഹപ്രവര്‍ത്തക പരാതിയില്‍ പറഞ്ഞിരുന്നു. തന്നെ ബലമായി അടുത്തിരുത്താന്‍ ശ്രമിക്കുകയും വീഡിയോ ആസ്വദിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കുതറിയെഴുന്നേറ്റ് താന്‍ അയാള്‍ക്ക് മുന്നറിയിപ്പു നല്‍കിയെന്നും യുവതി പറഞ്ഞു. എന്നാല്‍ യുവതിയെ അറിയില്ലെന്ന് ഗണേഷ് ആചാര്യ പറഞ്ഞു. തനിക്കെതിരെ പരാതികളുമായി രംഗത്തു വരുന്ന ആളെന്ന നിലയില്‍ അന്വേഷിച്ചപ്പോള്‍ 2007 മുതല്‍ താന്‍ ജോലി ചെയ്യുന്ന നര്‍ത്തകരുടെ സംഘത്തില്‍ യുവതിയുമുണ്ടായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു.
അടുത്തിടെ യുവതി കോറിയോഗ്രാഫര്‍മാരുടെ അസോസിയേഷനില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തങ്ങളുടെ എതിരാളികളായ ഒരു അസോസിയേഷനില്‍ അംഗമാവുകയും ചെയ്തു. താന്‍ അവരെ അപഹാസ്യപ്പെടുത്തിയെന്നു കാണിച്ച് ഐഎഫ്ടിസിഎക്കും തനിക്കും നിരന്തരം കത്തുകളുമയയ്ക്കാറുണ്ട്. എന്നാല്‍ ആചാര്യ ഇടപെട്ടാണ് യുവതിയുടെ അംഗത്വം റദ്ദാക്കിയത്. യുവതിയോടൊപ്പം ജോലി ചെയ്യരുതെന്ന് പറഞ്ഞ് മറ്റു സഹപ്രവര്‍ത്തകര്‍ക്കും കത്തുകളയച്ചിരുന്നു. ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ആചാര്യയ്ക്കെതിരെ മറ്റു ചില യുവതികള്‍ കൂടി പരാതി നല്‍കിയിരുന്നു.
Post Your Comments