ബിഗ് ബോസ് വീട്ടില്‍ നിന്ന് ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റവുമാദ്യം മാറ്റി നിര്‍ത്തപ്പെട്ട മത്സരാര്‍ഥി പരീക്കുട്ടിയായിരുന്നു. കണ്ണില്‍ ബാധിച്ച അണുബാധ ഗുരുതരമായതോടെ പരീക്കുട്ടിയെ ബിഗ് ബോസ് ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. എന്നാല്‍ പരീക്കുട്ടിയ്ക്ക് പിന്നീട് ഒരു തിരിച്ചു വരവ് ഉണ്ടായില്ല.
ഇപ്പോഴിതാ കണ്ണിലെ അണുബാധ മൂലം ഷോയില്‍ നിന്ന് തത്കാലത്തേയ്ക്ക് മാറ്റി നിര്‍ത്തിയത് അഞ്ച് താരങ്ങളെയാണ്. രഘുവും സാന്‍ഡ്രയും രേഷ്മയുമാണ് ചികിത്സയ്ക്കായി ഷോയില്‍ നിന്ന് ആദ്യം മാറിയത്. പകരുന്ന അസുഖമായതിനാല്‍ മൂവരെയും തത്കാലത്തേയ്ക്ക് മാറ്റുന്നു എന്നായിരുന്നു ബിഗ് ബോസ് വീട്ടുകാരെ അറിയിച്ചത്. തൊട്ടുപിന്നാലെ സുജോയ്ക്കും പവനും വിളി വന്നു.
ലിവിങ് റൂമില്‍ വിളിച്ചു വരുത്തിയാണ് ബിഗ് ബോസ് വിവരം അറിയിച്ചത്. എല്ലാവര്‍ക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ ഇവരെ മറ്റൊരിടത്തേക്ക് മാറ്റുകയാണ് എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. ഇവര്‍ ഉടന്‍ തിരിച്ചെത്തുമെന്നും ബിഗ് ബോസ് അറിയിച്ചു.
ഒപ്പം മത്സരാര്‍ത്ഥികള്‍ക്ക് ഒരിക്കല്‍ കൂടി ജാഗ്രതാ നിര്‍ദേശവും ബിഗ് ബോസ് നൽകി. ഉപയോഗിക്കുന്ന ബെഡ് ഷീറ്റ്, കുഷ്യന്‍സ് എന്നിവ ഉടന്‍ സ്റ്റോര്‍ റൂമിലേക്ക് മാറ്റാനും മറ്റ് സ്പൂണ്‍ പാത്രങ്ങള്‍ വാതില്‍പ്പടികള്‍ എന്നിവ ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നീട് ആര്‍ക്കും രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും ജാഗ്രത വേണമെന്ന് ബിഗ് ബോസ് വ്യക്തമാക്കി.
Post Your Comments