CinemaGeneralLatest NewsMollywoodNEWS

‘എന്നാലും സോമാ നീ കണ്ണാന കണ്ണേ പാടി പോയ ശേഷമാണല്ലോ എല്ലാവർക്കും കണ്ണ് അസുഖം ബാധിച്ചത്’ ; സോമദാസിനോട് പരീക്കുട്ടിയുടെ ചോദ്യം

ഷോയ്ക്കിടെ സോമദാസ്‌ പാടിയ കണ്ണാന കണ്ണേ എന്ന ഗാനം വീടിന് അകത്തും പുറത്തും ഒരുപാട് പ്രശംസ നേടികൊടുക്കുകയും ചെയ്തു.

ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥികൾ ആയിരുന്നു സോമദാസും പരീക്കുട്ടിയും. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് സോമദാസ്‌ പുറത്തുപോയപ്പോൾ, എലിമിനേഷനിലൂടെയാണ് പരീക്കുട്ടി പുറത്താകുന്നത്.

കണ്ണിന് ഇൻഫെക്ഷൻ ബാധിച്ചതിനെത്തുടർന്നു കുറച്ചു ദിവസം പരീക്കുട്ടിയെ ഷോയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. എന്നാൽ പിന്നീട് എലിമിനേഷനിലൂടെ പുറത്താവുകയായിരുന്നു.

ബിഗ് ബോസ് വീട്ടിനുള്ളിലെ നല്ല പാട്ടുകാർ ആയിരുന്നു സോമദാസും, പരീക്കുട്ടിയും.  ഷോയ്ക്കിടെ സോമദാസ്‌ പാടിയ കണ്ണാന കണ്ണേ എന്ന ഗാനം വീടിന് അകത്തും പുറത്തും ഒരുപാട് പ്രശംസ നേടികൊടുക്കുകയും ചെയ്തു.

 

 

View this post on Instagram

 

BB got

A post shared by പരീക്കുട്ടി പെരുമ്പാവൂർ (@pareekutti_perumbavoor) on

ഇപ്പോഴിതാ പരീക്കുട്ടി സോമദാസിന്റെ കണ്ണാന കണ്ണേ എന്ന ഗാനം ടിക് ടോക്കിലൂടെ അവതരിപ്പിച്ച ശേഷം  ഒരു തമാശ രൂപേണ സംസാരിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. ‘ എന്നാലും എന്റെ സോമദാസാ, നീ ഈ പാട്ട് പാടി അവിടെ നിന്നും പോയ ശേഷം ആണല്ലോ എല്ലാവർക്കും കണ്ണ് അസുഖം ബാധിച്ചതെന്നും എന്നാലും സോമാ എന്നാണ് പരീക്കുട്ടി ചോദിക്കുന്നത്’ . എന്നാൽ ഇത് സോമദാസിന്റെ ആരാധകർക്ക് അത്ര ബോധിച്ചിട്ടില്ല. കണ്ണിന് അസുഖം നിങ്ങൾ അല്ലെ ആദ്യം അവിടെ കൊണ്ട് വന്നത് എന്നാണ് ചിലരുടെ സംസാരം.

shortlink

Related Articles

Post Your Comments


Back to top button