ബോളിവുഡിൽ നിറയുന്ന ഗോസിപ്പുകളിൽ പ്രധാനമായിരുന്നു നടി ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും ബന്ധം. അത്കൊണ്ട് തന്നെ ബോളിവുഡും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് ആലിയയുടെയും രൺബീറിന്റെയും. ആലിയ രണ്‍ബീര്‍ പ്രണയത്തെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഇരുവരുടേയും പ്രണയത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പച്ചക്കൊടിയായിരുന്നു. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടു വിവാഹത്തിന് അരങ്ങൊരുങ്ങുകയാണ്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആലിയ രണ്‍ബീര്‍ വിവാഹത്തിനെ കുറിച്ചുളള സൂചനയാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും ലഭിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആലിയയും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാണ്. നടി സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയതോടെയാണ് പ്രണയകഥ ബോളിവുഡിൽ നിറഞ്ഞത്. പിന്നീട് രണ്‍ബീറിന്റെ കുടുംബത്തിനോടൊപ്പം പല അവസരങ്ങളിലും ആലിയയെ കണ്ടതോടെ സംശയം ഇരട്ടിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അധിക കഥകൾക്ക് വഴി ഒരുക്കാതെ പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് ആലിയ ഭട്ടിന്റെ അച്ഛന് മഹേഷ് ഭട്ടും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയായിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ തുറന്ന് സമ്മതിച്ചത്.
ആലിയയും രണ്‍ബീറും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് അയാന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര. ചിത്രം ഡിസംബര്‍ 4 ന് തിയേറ്ററുകളില്‍ എത്തും. ഇതിന് ശേഷമായിരിക്കും വിവഹം നടക്കുക. അതേസമയം രൺബീർ – ആലിയ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ വിവാഹ തീയതിയും എടുത്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഓപ്പണ്‍ മാഗസിനില്‍ രാജീവ് മസന്ദാണ് വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. അതേ സമയ കല്യാണത്തെ കുറിച്ചുളള ഓദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
Post Your Comments