തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് ‘ദി ക്യൂൻ’ എന്ന ചിത്രത്തിലൂടെ യുവ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ സാനിയ ഇയ്യപ്പൻ. പ്രണയ ദിനത്തിന് മുന്നോടിയായി ‘വനിത’ സംഘടിപ്പിച്ച പ്രത്യേക പംക്തിയിലായിരുന്നു ആദ്യ പ്രണയാനുഭവം ഉണ്ടായതിനെക്കുറിച്ച് സാനിയ മനസ്സ് തുറന്നത്.
‘അന്ന് ഞാൻ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്. എല്ലാ ക്ലാസിലും കുറച്ചു നല്ല കുട്ടികളും കുറേയേറെ തല്ലുകൊള്ളികളും ഉണ്ടാകുമല്ലോ. ഈ നല്ല കുട്ടികളിൽ തന്നെ പഠിപ്പിസ്റ്റുകൾ തുടങ്ങിയ കാറ്റഗറികളുമുണ്ട്. പഠിപ്പിസ്റ്റ് കാറ്റഗറിയിൽ ഒരു പയ്യനുണ്ടായിരുന്നു. ഞാനും അവനും മിക്ക ദിവസവും വഴക്കാണ്. എനിക്കെതിരെ ഏറ്റവും കൂടുതൽ പാരവയ്ക്കുന്നതും ആശാൻ തന്നെ. ഒരു ദിവസം ഇവൻ എന്റെ ബാഗ് തുറന്ന് നോട്ട്ബുക്ക് എടുക്കുന്നതു കണ്ടു. .എന്നിട്ട് പെട്ടെന്ന് തന്നെ കമ്പ്യൂട്ടർ ക്ലാസിലേക്ക് ഓടിപ്പോകുകയും ചെയ്തു.ആ പീരീഡ് എങ്ങനെയാണ് ഒന്ന് തീർത്തെടുത്തതെന്ന് എനിക്ക് മാത്രമേ അറിയൂ. അവൻ എന്റെ ബാഗിൽ നിന്ന് എന്തെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടാകുമോ ? അതല്ലെങ്കിൽ എന്തെങ്കിലും സാധനം എന്റെ ബാഗിൽ വച്ചിട്ട് ഞാൻ എടുത്തതാണെന്ന് പറഞ്ഞ് നാണം കെടുത്തുമോ? ടെൻഷൻ കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥ. പിന്നെ ചെന്ന് ബാഗിൽ നോക്കുമ്പോൾ എന്റെ കുറേ ഫോട്ടോകൾ അതിൽ ‘ഐ ലവ് യു’ എന്ന് എഴുതി വച്ചിരിക്കുന്നു .ഞാൻ ഇതെല്ലാം അമ്മയുടെ കയ്യിൽ കൊടുത്തു. അമ്മ നേരേ പ്രിൻസിപ്പലിന് പരാതി കൊടുത്തു. ചുരുക്കത്തിൽ സീൻ കോണ്ട്ര എന്ന് പറഞ്ഞാൽ മതി’.
Post Your Comments