നടിയെ ആക്രമിച്ച കേസ്; രമ്യാ നമ്പീശനെ വിസ്തരിച്ചു

നടിയെ അക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളിൽ ഒരാളാണ് ചലച്ചിത്രതാരം രമ്യാ നമ്പീശൻ.

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിൽ നിര്‍ണ്ണായക നീക്കം ഇന്ന് നടക്കും. വിചാരണയുടെ ഭാഗമായി പ്രധാന സാക്ഷിയായ ചലച്ചിത്ര താരം രമ്യാ നമ്പീശനെ ചോദ്യം ചെയ്തു. നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം ഇന്ന് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകൾ.

നടിയെ അക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളിൽ ഒരാളാണ് ചലച്ചിത്രതാരം രമ്യാ നമ്പീശൻ. ഇന്നലെ ചലച്ചിത്ര താരം ലാലിന്റേയും കുടുംബത്തെയും ചോദ്യം ചെയ്തിരുന്നു. ഏപ്രില്‍ 7 വരെയുള്ള കാലയളവില്‍ ഇത്തരത്തിൽ 136 സാക്ഷികളെ കോടതി വിസ്തരിക്കും. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖരുള്‍പ്പെടെയാണ് ഈ സാക്ഷികളുടെ പട്ടികയിലുള്ളത്.

ഇരയായ നടിയുടെ സാക്ഷി വിസ്താരം ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേക വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജിയിന്മേൽ ഹൈക്കോടതി വിധി പറഞ്ഞതിന് ശേഷം മാത്രമേ നടിയുടെ ക്രോസ് വിസ്താരം നടത്തുള്ളൂ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളിൽ കേസിലെ സാക്ഷികളായ പി.ടി തോമസ് എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ വിസ്താരം നടത്താനാണ് അന്വേഷണ സംഘം പദ്ധതിയിട്ടിരിക്കുന്നത്. .

Share
Leave a Comment