കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പകർത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത് നടൻ ദിലീപിന്റെ ഹർജിയിലാണു ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്. റിപ്പോർട്ട് ദിലീപിന്റെ അഭിഭാഷകനു കൈമാറി.
ഓടുന്ന വാഹനത്തിനുള്ളിൽ യുവനടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പു ലഭിക്കാൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളിയ സുപ്രീം കോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ പ്രതിഭാഗത്തിന് അനുവാദം നൽകി. ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് ലഭിക്കും വരെ സാക്ഷി വിസ്താരം നിർത്തിവയ്ക്കാനായി ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു
കേസിലെ നിർണായക സാക്ഷിയായ നടി രമ്യാ നമ്പീശനെയും നടനും സംവിധായകനും നിർമാതാവുമായ ലാലിന്റെ ജീവനക്കാരൻ സുജിത്ത്, രമ്യയുടെ സഹോദരൻ രാഹുൽ എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. എന്നാല്‍ പി.ടി. തോമസ് എംഎൽഎ, സിനിമാ നിർമാതാവ് ആന്റോ ജോസഫ് എന്നിവർ അവധി അപേക്ഷ നൽകി വിട്ടുനിന്നു.
Post Your Comments