CinemaGeneralLatest NewsMollywoodNEWS

‘ഫെബ്രുവരി പ്രേമത്തിന്റെ മാസം’ ; വീഡിയോ പങ്കുവെച്ച് ശ്രീലക്ഷ്മി ശ്രീകുമാർ

വിവാഹം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും, ഇപ്പോഴും തങ്ങൾ പ്രണയത്തിലാണ് എന്ന സൂചന നൽകിയിരിക്കുകയാണ് ശ്രീലക്ഷ്മി.

കഴിഞ്ഞവർഷമാണ് ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നത്. ദുബായിൽ കൊമേഴ്സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയെ സ്വന്തമാക്കിയത്. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹതിരാകുന്നത്.

ഇരു കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധമാണ് ഇരുവർക്കും ഇടയിൽ സൗഹൃദമായും പിന്നീട് പ്രണയമായും വളർന്നത്. കൊച്ചിയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

 

 

View this post on Instagram

 

February-the month of LOVE ❤️ #tiktok #valentinespecial #iloveyou ? #?‍❤️‍?‍??

A post shared by Sreelakshmi Sreekumar (@sreelakshmi_sreekumar) on

വിവാഹം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും, ഇപ്പോഴും തങ്ങൾ പ്രണയത്തിലാണ് എന്ന സൂചന നൽകിയിരിക്കുകയാണ് ശ്രീലക്ഷ്മി. വാലന്റൈൻസ് മാസമായ ഫെബ്രുവരിയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ശ്രീലക്ഷ്മി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി പ്രേമത്തിന്റെ മാസം എന്നാണ് വീഡിയോ ഷെയർ ചെയ്തു കൊണ്ട് താരം കുറിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button