
സീരിയൽ ഷൂട്ടിങ്ങിനിടെ അഭിനയിച്ചത് നന്നായില്ല എന്ന പേരിൽ മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ച സംവിധയകനെതിരെ പരാതി നൽകി തമിഴ് സീരിയൽ താരങ്ങൾ.തമിഴ് സീരിയൽ പ്രേക്ഷകരുടെ ഇടയിൽ ഏറെ പ്രചാരത്തിലുള്ള സെമ്പരത്തി എന്ന സീരിയലിന്റെ സംവിധായകൻ നീരവ് പാണ്ഡ്യനെതിരെയാണ് നടിമാർ പരാതി നൽകിയത്. നടി പ്രിയാരാമൻ പ്രധാന വേഷത്തിൽ എത്തുന്ന സീരിയലാണിത്.
സീരിയലിലെ പ്രധാന ചില രംഗങ്ങളിൽ വേണ്ടവിധം അഭിനയിച്ചില്ല എന്ന് പറഞ്ഞ് സംവിധായകൻ മോശം പദപ്രയോഗം നടത്തി എന്നാണ് കേസ്. തുടർന്ന് പോലീസ് സംവിധായകനെ വിളിച്ചു വരുത്തിയിരുന്നു.
നീരാവി പാണ്ഡ്യൻ നടിമാരോട് മാപ്പ് പറഞ്ഞതായും ഷൂട്ടിങ് തുടരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 2017ൽ സംപ്രേഷണം തുടങ്ങിയ സീരിയലാണ് സെമ്പരുത്തി. പ്രിയരാമനെ കൂടാതെ കാർത്തിക് രാജ്, ഷബാന ഷാജഹാൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
Post Your Comments