Latest NewsMollywoodMovie GossipsNEWSWOODs

സുജോക്ക് സർപ്രൈസ് പിറന്നാൾ സമ്മാനം ഒരുക്കി ബിഗ്‌ബോസ്സും സാന്ദ്രയും

ബിഗ് ബോസ് രണ്ടാം സീസണിലെ പ്രണയജോഡികളെന്ന് മറ്റുളളവര്‍ വിശേഷിപ്പിക്കുന്ന മല്‍സരാര്‍ത്ഥികളാണ് സുജോ മാത്യൂവും അലക്‌സാന്‍ഡ്ര തോമസും. അധിക സമയം ഒരുമിച്ച് ഇരിക്കുന്നത് കൊണ്ടാണ് ഇരുവരും പ്രണയത്തിലാണെന്ന സംശയം മത്സരാർത്ഥികളിലും പ്രേക്ഷകരിലും ഉണ്ടായത്. 

ബിഗ് ബോസ് രണ്ടാം സീസണിലെ പ്രണയജോഡികളെന്ന് മറ്റുളളവര്‍ വിശേഷിപ്പിക്കുന്ന മല്‍സരാര്‍ത്ഥികളാണ് സുജോ മാത്യൂവും അലക്‌സാന്‍ഡ്ര തോമസും. അധിക സമയം ഒരുമിച്ച് ഇരിക്കുന്നത് കൊണ്ടാണ് ഇരുവരും പ്രണയത്തിലാണെന്ന സംശയം മത്സരാർത്ഥികളിലും പ്രേക്ഷകരിലും ഉണ്ടായത്. വീട്ടിനുളളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണച്ചുകൊണ്ടാണ് സുജോയും സാന്‍ഡ്രയും മുന്നേറികൊണ്ടിരിക്കുന്നത്. ഇവരുടെ ബന്ധത്തെ ബിഗ്‌ബോസ്സ് ആരാധകർ ആകാംക്ഷകളോടെയാണ് നോക്കി കാണാറുളളളത്. ഷോയുടെ തുടക്കത്തില്‍ അടുക്കാന്‍ മടിച്ച ഇരുവരും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

സാന്ദ്രയോട് പ്രണയം തോന്നിയ കാര്യം മുന്‍പ് രഘുവിനോടാണ് സുജോ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ സാന്ദ്ര സുജോയോട് തന്നെ നേരിട്ട് ഇക്കാര്യം പറഞ്ഞു. ഷോയില്‍ നിലനില്‍ക്കാന്‍ വേണ്ടിയാണ് ഇരുവരും പ്രണയം നടിക്കുന്നതെന്ന് പലരും പറയുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് ഇരുവരും മുന്നേറികൊണ്ടിരിക്കുന്നത്.

ഇരുവരുടെയും ബന്ധം ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് സുജോയുടെ പിറന്നാള്‍ ബിഗ് ബോസ് വീടിനുളളിലെ എല്ലാവരും ചേര്‍ന്ന് ആഘോഷിച്ചത്. അമ്മയെയും അച്ഛനെയും വീഡിയോയില്‍ കാണിച്ചുകൊടുത്തുകൊണ്ട് ബിഗ് ബോസ്സ് സുജോക്ക് സർപ്രൈസ് സമ്മാനം നൽകി. വീഡിയോയില്‍ സുജോയുടെ മാതാപിതാക്കള്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതും മകന് പിറന്നാളാശംസ അറിയിക്കുന്നതും കാണാം.

ഇതിന് പിന്നാലെ സാന്‍ഡ്രയും സുജോയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി. പിറന്നാള്‍ ആശംസനേര്‍ന്നുകൊണ്ടുളള ഒരു ലെറ്ററാണ് സുജോയ്ക്ക് സാന്ദ്ര നല്‍കിയത്. സാന്ദ്രയ്ക്ക് മുന്‍പില്‍ വെച്ച് തന്നെ സുജോ  ആ ലെറ്റര്‍ വായിക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments


Back to top button