”ഞാന്‍ ആകെ അസ്വസ്ഥയാണ്, പുറത്തുവന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് ചോദിക്കും”; സുജോയുടെ കാമുകി

സുജോ, പവന്‍, സഞ്ജന എന്നിവര്‍ മുന്‍പേ സുഹൃത്തുക്കളാണ്. സുജോയ്ക്ക് പിന്നാലെ വൈല്‍ഡ് കാര്‍ഡ് എന്ട്രിയിലൂടെ പവന്‍ എത്തിയിരുന്നു.

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് ഷോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ബിഗ് ബോസിലില്ലെങ്കിലും സുജോയുടെ കാമുകിയെന്ന് പവന്‍ ആരോപിച്ച സഞ്ജന സുജോയുമായുള്ള ബന്ധം തുറന്നു പറയുന്നത് ഏറ്റെടുക്കുകയാണ് സോഷ്യല്‍ മീഡിയ. വിവാദങ്ങളില്‍ തന്റെ പേര് നിറയുമ്പോള്‍ സുജോ ഷോയ്ക്ക് പുറത്തുവന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് സുജോയോട് ചോദിക്കുമെന്ന് താരം പറയുന്നു.

സുജോ, പവന്‍, സഞ്ജന എന്നിവര്‍ മുന്‍പേ സുഹൃത്തുക്കളാണ്. സുജോയ്ക്ക് പിന്നാലെ വൈല്‍ഡ് കാര്‍ഡ് എന്ട്രിയിലൂടെ പവന്‍ എത്തിയിരുന്നു. അലസാന്‍ട്ര സുജോ പ്രണയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ സമയത്താണ് പവന്‍ സുജോയുടെ കാമുകിയാണ് സഞ്ജന എന്ന് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ പ്രതികരണവുമായി സഞ്ജന രംഗത്ത് എത്തിയിരുന്നു.

”അതെനിക്ക് ഇപ്പോള്‍ പറയാനാകില്ല. ഞാന്‍ ആകെ അസ്വസ്ഥയാണ്. എന്തായാലും പുറത്തുവന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് സുജോയോട് ഞാന്‍ ചോദിക്കും. എന്നെ അറിയാഞ്ഞിട്ട് പോലും എന്‍റെ പിന്തുണച്ച എല്ലാവരോടും വലിയ സ്നേഹമുണ്ട്(കുറച്ചുപേരോടൊഴികെ), അത്രമാത്രം. തന്ത്രപൂര്‍വ്വവും, ഒപ്പം തന്നെ അവനവനായി നിന്നും കളിയില്‍ വിജയിക്കുന്നതാണ് ശരിയായ വഴിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.” സഞ്ജന പറഞ്ഞു

Share
Leave a Comment