വാനമ്പാടി പരമ്പരയിലെ പദ്മിനി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുചിത്ര നായർ. ഒരേ സമയം വില്ലത്തിയായും നായികയായുമാണ് പരമ്പരയിൽ താരം വിലസുന്നത്. വാനമ്പാടിക്ക് മുൻപായി പുരാണ പരമ്പരകകളിലെ ദേവി വേഷങ്ങൾ ചെയ്തിരുന്നതും സുചിത്രയായിരുന്നു. വിടർന്ന കണ്ണുകളും ആകാര വടിവും ആണ് ഈ കഥാപാത്രങ്ങളിലധികവും സുചിത്രയെ തേടിയെത്താൻ കാരണമായത്.
എന്നാൽ വാനമ്പാടിയ്ക്ക് ശേഷം അഭിനയത്തിൽ താൻ അധികം ഉണ്ടാകില്ലെന്ന് സുചിത്ര മുൻപ് വ്യക്തമാക്കിയിരുന്നു. ജീവിതം ഒന്നും അല്ലാതെ ആയി പോകുന്നു. അത് കൊണ്ട് തന്നെ അഭിനയത്തിൽ നിന്നും അല്പം ഇടവേള എടുത്ത് ഒരു ഡാൻസ് സ്കൂൾ നടത്താനുള്ള താത്പര്യമാണ് തനിക്ക് ഉള്ളതെന്നും സുചിത്ര വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സുചിത്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ചർച്ചയായിരിക്കുന്നത്.
നാല് വർഷത്തിന് ശേഷം ഞാൻ എന്റെ ലോകത്തേക്ക് തിരിച്ചെത്തി എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നൃത്തത്തിന്റെ ലോകത്തേക്ക് താൻ തിരികെ എത്തിയതായിട്ടാണ് താരം വ്യക്തമാക്കുന്നത്.
താരത്തിന്റയെ കുറിപ്പിന് നിരവധി പേരാണ് ആശംസകളറിയിച്ച് എത്തിയിരിക്കുന്നത്. ഒപ്പം സായ് കിരൺ റാം എത്തിയിട്ടുണ്ട്. നിങ്ങളുടെ ലോകത്തേക്ക് മടങ്ങുക എന്നാണ് സായ് സുചിത്രയോട് പറയുന്നത്. അതേ സായ് ഞാൻ മടങ്ങിപ്പോകുന്നു എന്നാണ് സുചിത്ര മറുപടി നല്കുന്നത്. അതേസമയം പരമ്പര അവസാനിക്കുന്നതാണോ ഈ കുറിപ്പിന് പിന്നിൽ എന്നാണ് ആരാധകർ ചോദിക്കുന്നത്.
Post Your Comments