മലയാളത്തില്‍ സിബിഐ സിനിമകള്‍ക്ക് തുടക്കമിട്ടത് മമ്മൂട്ടി-എസ്എന്‍ സ്വാമി – കെ മധു ടീമാണ്. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നാല് സിബിഐ സീരിയസും പ്രേക്ഷകരുടെ കയ്യടി നേടിയവയാണ്. 2020- ല്‍ തന്നെ സിനിമയുടെ അഞ്ചാം ഭാഗം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ട്രിവാന്‍ഡ്രം ക്ലബില്‍ വെച്ച് താന്‍ ആദ്യമായി ഈ സിനിമയുടെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂട്ടി വളരെ വേഗം തന്നെ സേതുരാമയ്യരായി തനിക്ക് മുന്നില്‍ അഭിനയിച്ചു കാണിച്ചു തന്നു എന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്എന്‍ സ്വാമി പറയുന്നത്. സിനിമയുടെ അഞ്ചാം ഭാഗത്തെക്കുറിച്ച് കഴിഞ്ഞ കുറെ നാളുകളായി ചര്‍ച്ച ചെയ്യുമ്പോള്‍ മമ്മൂട്ടിക്ക് മറ്റൊരു അഭിപ്രായവും ഉണ്ടായിരുന്നതായി എസ് എന്‍ സ്വാമി വെളിപ്പെടുത്തുന്നു.
കുറച്ചു കൂടി വലിയ ക്യാന്‍വാസിലേക്ക് സിനിമ പറയണം എന്നുള്ളതായിരുന്നു മമ്മൂട്ടി മുന്നോട്ട് വെച്ച അഭിപ്രായമെന്നു എസ്എന്‍ സ്വാമി പറയുന്നു.
സാധാരണ പോലെ വെറുമൊരു കേസന്വേഷണവുമായി ഇനിയും സേതുരാമയ്യര്‍ എത്തിയാല്‍ പ്രേക്ഷകര്‍ക്ക് ഒരു മടുപ്പുണ്ടാകും എന്ന മുന്വിധിയാകണം അങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ചത്.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ ,നേരറിയാന്‍ സിബിഐ എന്നീ തുടര്‍ച്ചയായ നാലു ഭാഗങ്ങള്‍ക്ക് ശേഷമാണ് സിബിഐ പരമ്പര വീണ്ടും വെള്ളിത്തിരയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്.
Post Your Comments