GeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

”മഹേഷ് ബാബു സഹോദരൻ, ജൂനിയർ എൻടിആർ നല്ല ഡാൻസർ, അല്ലു അർജുൻ??” അല്ലു അർജുനെക്കുറിച്ചുള്ള ഷക്കീലയുടെ വാക്കുകൾ വൈറലാകുന്നു

തെന്നിന്ത്യൻ നേടി ഷകീലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഒരു ഫാൻസ്‌ പോരിന് കളമൊരുക്കിയിരിക്കുകയാണ്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ ഫാൻസും മഹേഷ് ബാബുവിന്റെ ഫാൻസും തമ്മിലാണ് ഇപ്പോൾ ഓൺലൈനിൽ പോരാട്ടം മുറുകിയിരിക്കുന്നത്.  ഒരു അഭിമുഖത്തിനിടെ  ഷക്കീലയോട് മഹേഷ് ബാബു, ജൂനിയർ എൻടിആർ, അല്ലു അർജുൻ എന്നിവരെ കുറിച്ച് ചോദിച്ചിരുന്നു.

തെന്നിന്ത്യൻ നേടി ഷക്കീലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഒരു ഫാൻസ്‌ പോരിന് കളമൊരുക്കിയിരിക്കുകയാണ്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ ഫാൻസും മഹേഷ് ബാബുവിന്റെ ഫാൻസും തമ്മിലാണ് ഇപ്പോൾ ഓൺലൈനിൽ പോരാട്ടം മുറുകിയിരിക്കുന്നത്.  ഒരു അഭിമുഖത്തിനിടെ  ഷക്കീലയോട് മഹേഷ് ബാബു, ജൂനിയർ എൻടിആർ, അല്ലു അർജുൻ എന്നിവരെ കുറിച്ച് ചോദിച്ചിരുന്നു.

മഹേഷ് ബാബു സഹോദരനെപ്പോലെയാണെന്നും ജൂനിയർ എൻടിആർ നല്ല ഡാൻസറാണെന്നും ഷക്കീല പറഞ്ഞു. എന്നാൽ അല്ലു അർജുനെ അറിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇതാണ് വൈറലായിരിക്കുന്നത്.അല്ലു ആരാധകരെ താരത്തിന്റെ മറുപടി ചൊടിപ്പിച്ചിരിക്കുകയാണ്. മഹേഷ് ബാബു ആരാധകർ താരത്തെ പിന്തുണച്ചും രംഗത്തെത്തി. ഇതോടെ ഇരു താരങ്ങളുടെ ആരാധകരും തമ്മിൽ ട്വിറ്ററിൽ ഏറ്റുമുട്ടൽ ആരംഭിച്ചു.


അതേസമയം അല്ലു അർജുനെ അറിയില്ലെന്ന ഷക്കീലയുടെ മറുപടിയെ പിന്തുണയ്ക്കുന്നവരും കുറവില്ല. ഷക്കീല തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരുടെ വാദം. തെലുഗു സിനിമ മേഖലയുമായി ഷക്കീലയ്ക്ക് അടുത്ത ബന്ധം ഇല്ലാത്തതിനാലാകാം ഇതെന്നും അവർ പറയുന്നു. പുതിയ ചിത്രത്തിന്റെ പ്രചരണത്തിന്റെ തിരക്കിലാണ് ഷക്കീല ഇപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button