200 കോടി മുതൽമുടക്കിൽ നിർമിക്കപ്പെട്ട രജനികാന്ത് ചിത്രം ‘ദര്‍ബാര്‍’ പരാജയമായതോടെ സിനിമാ വിതരണക്കാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍ മുരുഗദോസ് മദ്രാസ് ഹൈക്കോടതിയില്‍. ചിത്രത്തിനുണ്ടായ നഷ്ട്ടം രജനികാന്ത് നികത്തണമെന്ന് ആവിശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സംവിധായകന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ജനുവരി 9നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കേരളത്തിലുൾപ്പടെ 4000 തീയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലൂടെ ഉണ്ടായ നഷ്ടം രജനികാന്ത് നികത്തണം എന്നാവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. നടനെ കാണാനെത്തിയ വിതരണക്കാരെ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് രജനീകാന്തിന്റെ വീടിന് സമീപം നിരഹാരമിരിക്കാനാണ് വിതരണക്കാരുടെ തീരുമാനം.
200 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച് ചിത്രം എഴുപത് കോടിയിലേറെ നഷ്ടം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷനാണ് ദര്‍ബാര്‍ നിര്‍മ്മിച്ചത്. ചിത്രത്തിൽ അഭിനയിക്കുന്നതിനായി 108 കോടി രൂപ പ്രതിഫലം രജനികാന്ത് വാങ്ങിയതായാണ് റിപ്പോർട്ടുകൾ.
Post Your Comments