
നടന്‍ പൃഥ്വിരാജ് പറഞ്ഞത് നുണയാണെന്ന് രഞ്ജിത്. പൃഥ്വിയുടെ പുതിയ ഗെറ്റപ്പ് ആണ് വിഷയം. അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു പൃഥ്വിരാജ്. പൃഥ്വിയുടെ താടി ലുക്ക് മറ്റേതെങ്കിലും ചിത്രത്തിനു വേണ്ടിയാണോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ സംശയം. ഇപ്പോൾ തനിക്ക് സിനിമയൊന്നുമില്ലെന്നും അതുകൊണ്ടാണ് ഈ ലുക്ക് വച്ച് നടക്കുന്നതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. എന്നാൽ പൃഥ്വി പറയുന്നത് നുണയാണെന്നും ആട്ജീവിതത്തിനുള്ള തയ്യാറെടുപ്പിലാണ് താരമെന്നും രഞ്ജിത്ത് പറഞ്ഞു.
‘അവൻ നിങ്ങളോട് നുണ പറയുന്നതാണ്, ആട് ജീവിതത്തിലേയ്ക്ക് ഒരുങ്ങുകയാണ് പൃഥ്വി. അതും ശരീരം കൊണ്ട്. ബെന്യാമിന്റെ നോവൽ ബ്ലെസിയെന്ന മിടുക്കനായ സംവിധായകൻ സിനിമയാക്കുന്നു. ഒരു ഷെഡ്യൂൾ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഇനി ഇവൻ മെലിഞ്ഞ് വളർന്ന താടിയൊക്കെയായി മരുഭൂമിയിൽ ആടുകൾക്കൊപ്പം ജീവിക്കാൻ പോകുകയാണ്.’–രഞ്ജിത്ത് പങ്കുവച്ചു
Post Your Comments