GeneralLatest NewsMollywood

ബാക്കിയുള്ളവർക്ക് ഇതെല്ലാം ഒരു തമാശയായിരിക്കും; പക്ഷേ, എനിക്ക് കൃഷ്ണന്റെ അദ്‌ഭുതങ്ങളായി മാത്രമേ കാണാൻ കഴിയൂ

വിവാഹം, സിനിമയിലേക്കുള്ള വരവ്, നോർമൽ ഡെലിവറിയിലൂടെ എന്റെ മകൻ ജനിച്ചതു പോലും വ്യാഴാഴ്ചയാണ്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് താരം. തന്റെ ജീവിതത്തില്‍ പലതും നടന്നത് കൃഷ്ണന്റെ അത്ഭുതങ്ങളുടെ ഫലമാണെന്ന് താരം പറയുന്നു. നവ്യയുടെ വാക്കുകള്‍ ഇങ്ങനെ..

”കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. എന്റെ ജീവിതത്തിൽ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും നടന്നിട്ടുള്ളത് വ്യാഴാഴ്ചയാണ്. വിവാഹം, സിനിമയിലേക്കുള്ള വരവ്, നോർമൽ ഡെലിവറിയിലൂടെ എന്റെ മകൻ ജനിച്ചതു പോലും വ്യാഴാഴ്ചയാണ്. അവന്റെ നാൾ കൃഷ്ണന്റെ നാളായ രോഹിണിയും. ബാക്കിയുള്ളവർക്ക് ഇതെല്ലാം ഒരു തമാശയായി തോന്നാം. പക്ഷേ, എനിക്ക് കൃഷ്ണന്റെ അദ്‌ഭുതങ്ങളായി മാത്രമേ കാണാൻ കഴിയൂ…”

shortlink

Related Articles

Post Your Comments


Back to top button