
നടന് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെ മകള്‍ നക്ഷത്ര അഭിനയ രംഗത്ത് സജീവമാകുന്നു. മകനും കുടുംബവും ദൂരെ താമസിക്കുന്നതിനാല്‍ വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോയ പോപ്പിയും യാദൃശ്ചികമായി കണ്ടുമുട്ടി സൌഹൃദത്തിലാകുന്ന അതിഥിയും തമ്മിലെ മനോഹരബന്ധം പറയുന്ന പോപ്പിയുമായി എത്തുകയാണ് താരം.
സുദര്ശന് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നക്ഷത്രയും ലീല സാംസണുമാണ് പ്രധാന അഭിനേതാക്കള്‍. അഭിഷേക ജോസഫ്, അശ്വമതി മനോഹരന് തുടങ്ങിയവരും വേഷമിടുന്നു ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്ത.
Post Your Comments