ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു എന്നെ ഇതില്‍ കാസ്റ്റ് ചെയതത് എന്തിനാണ് സാര്‍: മണിരത്നം പറഞ്ഞ മറുപടിയെക്കുറിച്ച് മോഹന്‍ലാല്‍

എംജിആര്‍ എന്ന സിനിമാ നടന്റെ സിനിമയിലുള്ള ജീവിതമല്ല നമ്മള്‍ കാണിക്കുന്നത്

മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തില്‍ മലയാള സിനിമയ്ക്കപ്പുറം തമിഴ് സിനിമ നല്‍കിയ അനശ്വര കഥാപാത്രമാണ് മണിരത്നം സംവിധാനം ചെയ്ത ഇരുവറിലേത്. എംജിആര്‍ എന്ന അതുല്യ പ്രതിഭയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ച ഇരുവറിലെ കഥാപാത്രം മോഹന്‍ലാല്‍ ചെയ്യുന്നത് അദ്ദേഹത്തിന്റെ മുപ്പത്തിയഞ്ചാം വയസ്സിലാണ്. എംജിആര്‍ എന്ന നടനുമായി യാതൊരു രൂപസാദൃശ്യവും ഇല്ലാത്ത തന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് എന്തിനാണെന്ന് മണിരത്നത്തിനോട് ചോദിച്ചിരുന്നുവെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്നു പറയുകയാണ് മോഹന്‍ലാല്‍.

മണിരത്നം സാര്‍ ഇരുവറിലെ കഥ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരിന്നു. എന്ത് കൊണ്ടാണ് ഈ കഥാപാത്രമായി എന്നെ കാസ്റ്റ് ചെയ്തത് എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞത്. ‘ഇത് എംജിആര്‍ എന്ന സിനിമാ നടന്റെ സിനിമയിലുള്ള ജീവിതമല്ല നമ്മള്‍ കാണിക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന്’.

എങ്ങനെയാണു അദ്ദേഹം സിനിമയിലേക്ക് വരുന്നത് അതിനു വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു. പിന്നെ അദ്ദേഹം പൊളിറ്റിക്സില്‍ വന്നു ശേഷം മുഖ്യമന്ത്രിയായി അവസാനം അദ്ദേഹത്തിന്റെ മരണം വരെയുള്ളതാണ് ഇരുവര്‍ എന്ന  സിനിമ പറയുന്നത്. ആ സിനിമ ഇന്ത്യയില്‍ നിര്‍മ്മിച്ച നൂറു സിനിമകളുടെ ലിസ്റ്റില്‍ പ്രഥമനിരയിലുള്ള ചിത്രമാണ്.മോഹന്‍ലാല്‍ പറയുന്നു. മാതൃഭൂമി സംഘടിപ്പിച്ച ‘അക്ഷരോത്സവം’ എന്ന പ്രോഗ്രാമില്‍ മോഹന്‍ലാല്‍ അഥിതിയായി എത്തിയ ‘ദശാവതാരം’ എന്ന പ്രത്യേക പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോഹന്‍ലാല്‍ ഇരുവറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

Share
Leave a Comment