ഹണിട്രാപ്പ് വഴി ബ്ലാക്ക് മെയിലിങ് വീണ്ടും ശക്തമാകുന്നു. കൊച്ചിയില്‍ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റും സുഹൃത്തും പിടിയിലായി. പ്രമുഖ ബിസിനസ്സുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി നഗ്നചിത്രം പകര്‍ത്തി പണം തട്ടിയ കേസില്‍ യുവതി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍.
പാലാരിവട്ടം സ്വദേശിയായ ജൂലിയും കാക്കനാട് സ്വദേശി റെന്‍ജീഷുമാണ് അറസ്റ്റിലായത്. നഗ്നനാക്കി ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ബ്ലാക്ക് മെയിലിങ് നടത്തി പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. ബിസിനസ്സുകാരനില്‍ നിന്ന് 50,000 രൂപയും, കാറും, മൂന്ന് മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തു.
Post Your Comments