CinemaGeneralLatest NewsMollywoodNEWS

ശുചിമുറിയിൽ കയറിയാൽ വാതിൽ പൂട്ടാറില്ല, പിഎച്ച്ഡിയുടെ കാര്യം പറഞ്ഞ് നിങ്ങള്‍ ജനങ്ങളെ പറ്റിക്കുന്നു ; രജിത്തിനെതിരേ വാദമുയര്‍ത്തി ജസ്ലയും മഞ്ജു പത്രോസും

മഞ്ജുവും ജസ്ലയും പല വാദങ്ങളും ഉയര്‍ത്തുമ്പോള്‍ തെറ്റിദ്ധാരണ കൊണ്ടാവും തന്നെക്കുറിച്ച് അത്തരമൊരു അഭിപ്രായം ഉണ്ടായതെന്നും ക്ഷമ ചോദിക്കുന്നുവെന്നും രജിത് കുമാര്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ബിഗ് ബോസ്സ് കോൾ സെന്റർ ടാസ്കിന് അവസാന റൗണ്ടിൽ രജിത് കുമാർ നേരിട്ടത് മഞ്ജു പത്രോസിനെയും ജസ്‌ലയെയുമായിരുന്നു. ബിഗ് ബോസിലെ സ്ത്രീകളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായമെന്ന് ചോദിച്ചുകൊണ്ട് സംസാരത്തിന് തുടക്കമിട്ടത് മഞ്ജു ആയിരുന്നു. സ്ത്രീകളെ അമ്മമാരായും പെങ്ങന്മാരായുമാണ് കാണുന്നതെന്ന് പറഞ്ഞുകൊണ്ട് രജിത്തും മറുപടി പറയാന്‍ ആരംഭിച്ചു. സ്ത്രീകളോട് മോശമായാണ് രജിത് പെരുമാറുന്നതെന്നും കാപട്യത്തോടെയാണ് ഹൗസിനുള്ളില്‍ കഴിയുന്നതെന്നും മഞ്ജു വാശിയോടെ വാദിച്ചു. എന്നാല്‍ ക്ഷമയോടെ കേട്ട് മറുപടി പറയുകയായിരുന്നു രജിത് കുമാര്‍. മഞ്ജുവും ജസ്ലയും പല വാദങ്ങളും ഉയര്‍ത്തുമ്പോള്‍ തെറ്റിദ്ധാരണ കൊണ്ടാവും തന്നെക്കുറിച്ച് അത്തരമൊരു അഭിപ്രായം ഉണ്ടായതെന്നും ക്ഷമ ചോദിക്കുന്നുവെന്നും രജിത് കുമാര്‍ പറഞ്ഞുകൊണ്ടേയിരുന്നു.

പ്രൊഫഷണലി രജിത്തിനെ ടാര്‍ഗറ്റ് ചെയ്യാനും ജസ്ല ശ്രമിച്ചു. പിഎച്ച്ഡിയുടെ കാര്യം പറഞ്ഞ് രജിത് കുറേക്കാലമായി മലയാളികളെ പറ്റിക്കുകയാണെന്ന് ജസ്ല ആരോപിച്ചു. ‘നിങ്ങള്‍ എന്തിലാണ് പിഎച്ച്ഡി എടുത്തത്, എന്തിലാണ് ഡോക്ടറേറ്റ് എടുത്തത്. പിഎച്ച്ഡിയുടെ കാര്യം പറഞ്ഞ് കുറേക്കാലമായി നിങ്ങള്‍ കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നു. കള്ളം പറഞ്ഞാണ് നിങ്ങള്‍ പിഎച്ച്ഡി നേടിയത്, സ്യൂഡോ സയന്‍സ് പറഞ്ഞിട്ടാണ് നിങ്ങള്‍ക്ക് പിഎച്ച്ഡി നേടിയത്’, ജസ്ല ആരോപിച്ചു. എന്നാല്‍ മഞ്ജുവും ജസ്ലയും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും രജിത്തിനെക്കൊണ്ട് കോള്‍ കട്ട് ചെയ്യിക്കാനോ ഒരു തര്‍ക്കത്തിലേക്ക് കൊണ്ടുവരാനോ കഴിഞ്ഞില്ല. മത്സരത്തിന്റെ ഈ റൗണ്ടില്‍ രണ്ട് ടീമിനും പോയിന്റ് ഒന്നും ലഭിച്ചില്ലെന്ന് ബിഗ് ബോസ് പിന്നീട് അനൗണ്‍സ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button