GeneralLatest NewsMollywoodMovie GossipsNEWSTollywoodWOODs

നടൻ വിജയ് ആണത്തമുള്ളവൻ; കൂടെ അഭിനയിച്ചതിൽ അഭിമാനം എന്ന് ഹരീഷ് പേരടി

ആദായ നികുതി വകുപ്പ് നടൻ വിജയ്‌യെ ചോദ്യം ചെയ്യാൻ തുടങ്ങിട്ട് 24മണിക്കൂറിനോട് അടുക്കുകയാണ്. അതേസമയം പുറത്തും സോഷ്യൽ മീഡിയയിലും താരത്തിനെതിരെയുള്ള  ആദായ നികുതി റെയ്ഡിൽ ആരാധകരുള്‍പ്പെടെ നിരവധിപേ‍‍ര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴിതാ നടനായ ഹരീഷ് പേരടിയും വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആദായ നികുതി വകുപ്പ് നടൻ വിജയ്‌യെ ചോദ്യം ചെയ്യാൻ തുടങ്ങിട്ട് 24മണിക്കൂറിനോട് അടുക്കുകയാണ്. അതേസമയം പുറത്തും സോഷ്യൽ മീഡിയയിലും താരത്തിനെതിരെയുള്ള  ആദായ നികുതി റെയ്ഡിൽ ആരാധകരുള്‍പ്പെടെ നിരവധിപേ‍‍ര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴിതാ നടനായ ഹരീഷ് പേരടിയും വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിജയ്‍ക്ക് പിന്തുണ നൽകിയിരിക്കുന്നത്. വിജയ്‍ക്കൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചു.

ആണത്വമുള്ള ഒരു മനുഷ്യന്‍റെ കൂടെ തിരശ്ശീല പങ്കിട്ടതിൽ തനിക്ക് അഭിമാനം തോന്നുന്നു എന്നാണ് ഹരീഷ് പേരടി വിജയ്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയത്. മെർസൽ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‍ക്കൊപ്പമെടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

വിജയ്-അറ്റ്ലി ചിത്രമായ മെര്‍സലിൽ ഡോ.അ‍‍ര്‍ജുൻ സക്കറിയ എന്ന കഥാപാത്രത്തെ ഹരീഷ് പേരടി അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിൽ കേന്ദ്രസർക്കാരിന്‍റെ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ പരിഷ്കാരങ്ങള്‍ക്കെതിരെ വിജയ് കഥാപാത്രം പറയുന്ന ഡയലോഗുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. സർക്കാരിനെ വിമര്‍ശിക്കുന്ന വിജയ്‍ക്കെതിരെയുള്ള പകപോക്കലാണ് ഈ റെയ്ഡെന്ന് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പലരും ഉന്നയിച്ചു.

സിനിമകളുടെ പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുദ്ധ്യമുണ്ടെന്ന റിപ്പോർട്ടുകളിന്മേലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. താരത്തിന്‍റേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ബിഗിലിന്‍റെ പ്രതിഫലത്തിന്‍റെ കണക്കിലാണ് വൈരുദ്ധ്യം എന്ന് ആദായ നികുതിവകുപ്പ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്തതായാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button