റിയലിസ്റ്റ്ക് സ്വഭാവത്തിലുള്ള ചിത്രങ്ങള്‍ മാത്രമാണ് നല്ലത് എന്ന ഒരു അനാവശ്യ ചിന്ത മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ നിറയുന്നുണ്ട് എന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തന്. താന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും റിയലിസ്റ്റിക് രീതി ആവിശ്യമുള്ളതായിരുന്നു. എന്നാല്‍ മനുഷ്യര്‍ സംസാരിക്കുന്നതും പെരുമാറുന്നതും അതുപോലെ പകര്‍ത്തി സിനിമയില്‍ വെക്കാനാകില്ല. സിനിമാറ്റിക്കായ സംഭവത്തെ റിയലാണെന്ന് തോന്നിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ റിയലിസം വലിയ പ്രശ്നമായിട്ടുണ്ടെന്നും ഇത് ബ്രേക്ക് ചെയ്യാനായിട്ടെങ്കിലും അടുത്തതായി മറ്റൊരു തരം ചിത്രം ചെയ്യുമെന്നും ദിലീഷ് വ്യക്തമാക്കി.
‘’അടുത്തതായി ഒരു ഫാന്റസി അല്ലെങ്കില്‍ റിയലിസത്തിന് അപ്പുറത്തേക്കുള്ള എന്തെങ്കിലുമൊരു സ്റ്റെപ്പിനുള്ള ശ്രമം ഞാന്‍ നടത്തും. അതിനെല്ലാവരുടെയും സപ്പോര്‍ട്ട് വേണം അത്രേയുള്ളൂ. റിയലിസ്റ്റിക് സിനിമ മാത്രമാണ് നല്ല സിനിമ എന്ന അനാവശ്യ ചിന്താധാര മലയാളത്തില്‍ വന്നിട്ടുണ്ട്. അതിനെ ബ്രേക്ക് ചെയ്യാനെങ്കിലും ഒരു സിനിമയ്ക്ക് ശ്രമിച്ചുനോക്കണം. പരാജയപ്പെട്ടാല്‍ പറയാമല്ലോ, ഇപ്പോഴേ തോല്ക്കാന് ഒരു സമയമുള്ളൂന്ന്. ഞാനെന്തായാലും ഒരു അറ്റംറ്റിന് തയാറാണ്,’ ദിലീഷ് പോത്തന് പറഞ്ഞു.
Post Your Comments