ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള കോൾ സെന്റർ ടാസ്ക്കിന്റെ ഭാഗമായി ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് ഉദ്വേഗ ഭരിതമായ നിമിഷങ്ങൾ ആയിരുന്നു. മത്സരത്തിന്റെ ഭാഗമായി ബിഗ് ബോസ് വീടിള്ളിൽ വച്ച് നടന്ന കാര്യങ്ങൾ ഉപയോഗിച്ച് പരസ്പരം മത്സരിക്കാൻ ആയിരുന്നു നിർദ്ദേശമെങ്കിലും വീടിനു പുറത്തെ കാര്യങ്ങളെയും ചില മത്സരാർത്ഥികൾ മത്സരത്തിന്റെ വിജയത്തിനായി ഉപയോഗിച്ചു.
ബിഗ് ബോസിനുള്ളിലെ പ്രധാന ചർച്ച സുജോ – അലസാൻഡ്ര ബന്ധമാണ്. തങ്ങൾ തിക്ക് ഫ്രണ്ട്സ് എന്നാണ് സുജോ സാൻഡ്രയുമായി ഉള്ള ബന്ധത്തെ പറ്റി സൂചിപ്പിക്കുന്നത് എന്നാൽ ഇരുവരും തമ്മിൽ പ്രണയം എന്നാണ് മറ്റുള്ളവരുടെ വിലയിരുത്തൽ. രാത്രി വൈകിയുള്ള സംസാരവും, ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങൾ എണ്ണിയും, സുജോയുടെ പിറന്നാൾ ദിനം സാൻഡ്രയുടെ സ്പെഷ്യൽ ഗിഫ്റ്റും എല്ലാം ഇതിനുള്ള ഉദാഹരണങ്ങളായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സുജോയ്ക്ക് വീടിനു പുറത്തു മറ്റൊരു ഗേൾ ഫ്രണ്ട് ഉണ്ട് എന്നാണ് പവന്റെ വാദം.
പവന്റെ വാദം തെറ്റ് അല്ലെന്നു ചൂണ്ടിക്കാണിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചേർന്ന ശേഷമുള്ള ദിവസങ്ങളിൽ സുജോയുടെ കൈയ്യിൽ ഉണ്ടായിരുന്ന ടി ഷർട്ടും ഒപ്പം സുജോ ബിഗ് ബോസിൽ എത്തും മുൻപ് സഞ്ജന എന്ന കുട്ടിയുമായി പങ്കിട്ട സോഷ്യൽ മീഡിയ ചിത്രങ്ങളും കമന്റുകളും ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ സുജോയുടെ വാദങ്ങൾ പ്രേക്ഷകർ പൊളിച്ചടുക്കുന്നത്.
സഞ്ജനയുമായി സുജോയ്ക്ക് ഉണ്ടായിരുന്നത് വെറും സൗഹൃദം മാത്രമല്ല എന്ന് ചിത്രങ്ങളിൽ നിന്നും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും തങ്ങൾക്ക് എല്ലാം കാര്യങ്ങളും മനസിലാകുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. സഞ്ജന സുജോയുടെ പിറന്നാൾ ദിവസം ആശംസകൾ അറിയിച്ചുകൊണ്ട് ഇരുവരും തമ്മിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും ആരാധകർക്ക് സംശയം കൂട്ടിയിട്ടുണ്ട്. മാത്രമല്ല വൈൽഡ് കാർഡ്സ് എൻട്രി വഴി ഈ പെൺകുട്ടിയെയും ബിഗ് ബോസ് വീട്ടിലേക്ക് എത്തിക്കണമെന്നും, സാൻഡ്രയെ പുറത്താക്കണം എന്നുള്ള ആവശ്യവും പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്.
Post Your Comments