BollywoodGeneralLatest NewsMovie GossipsNEWSWOODs

”പിടിക്കപ്പെടുമ്പോഴൊക്കെ ഗേള്‍ ഫ്രണ്ടിനെ ഞാന്‍ എന്റെ കസിന്‍ ആക്കും.” തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം കാർത്തിക് ആര്യൻ

ബോളിവുഡ് താരപുത്രി സാറ അലി ഖാനും യുവതാരം കാര്‍ത്തിക് ആര്യനുമായി പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിട്ട് കാലം കുറെയായി. . ഇരുവരും ഒന്നിച്ചുള്ള യാത്രകളും മറ്റുമാണ് ബോളിവുഡ് പാപ്പരാസികള്‍ക്ക് സംശയത്തിന് വഴിയൊരുക്കിയത്. സാറയെ പലയിടത്തും കാര്‍ത്തിക് സംരക്ഷിക്കുന്നത് കണ്ടതോടെ വാര്‍ത്തകള്‍ സത്യമാണെന്നും പ്രചരിച്ചു. എന്നാല്‍ കാര്‍ത്തിക്കുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്ന് കഴിഞ്ഞ ദിവസം സാറ വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ കാര്‍ത്തിക് ആര്യനും തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നു.

”എനിക്കിപ്പോഴും ഓര്‍മയുണ്ട്. എനിക്ക് പതിനാറ് വയസുള്ളപ്പോള്‍ ഞാനും എന്റെ ഗേള്‍ ഫ്രണ്ടും സ്‌കൂളില്‍ ഒരു ബെഞ്ചിൽ ഒന്നിച്ചിരുന്നാണ് ഹോം വര്‍ക്കും അസൈന്‍മെന്റും ചെയ്തിരുന്നത്.ഞങ്ങള്‍ ഡേറ്റിങിലായിരിക്കുമ്പോള്‍ പിടിക്കപ്പെടുമോ എന്ന് ഏറെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങളുടെ റിലേഷന്‍ഷിപ്പ് രഹസ്യമായി തന്നെ സൂക്ഷിച്ചു. മാത്രമല്ല ഗ്വാളിയാറിലെ പൊതുസ്ഥലങ്ങളിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ബന്ധം മറച്ച് പിടിക്കാന്‍ ശ്രമിച്ചിരുന്നു. ഇനി അഥവാ എങ്ങാനും പിടിക്കപ്പെട്ടാല്‍ കാമുകിയെ കസിന്‍ ആണെന്ന് പരിചയപ്പെടുത്താമെന്നായിരുന്നു കരുതി ഇരുന്നത്.

ഒരിക്കല്‍ ഒരു പ്രണയദിനത്തില്‍ ഒരു റസ്റ്റോറന്റില്‍ നിന്നും ഞാന്‍ അവളെ കണ്ടു. ആ സമയത്ത് കുടുംബക്കാരോ ബന്ധുക്കളോ ഞങ്ങളെ കണ്ടുപിടിക്കുമെന്ന് പേടിച്ചിരുന്നു. അതല്ലാതെയും ഞങ്ങള്‍ ഒരുപാട് കറങ്ങി നടന്നിരുന്നപ്പോഴും പേടി പിടിക്കപ്പെടുമോ എന്നതായിരുന്നു. പിടിക്കപ്പെടുമ്പോഴൊക്കെ ഗേള്‍ ഫ്രണ്ടിനെ ഞാന്‍ എന്റെ കസിന്‍ ആക്കും.”  ഒരു ടെലിവിഷൻ പരുപാടിക്കിടയിലാണ് താരം ഇങ്ങനെ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Back to top button