ബാഹുബലി സീരിസിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർആർആർ. ജൂനിയർ എൻടിആറും രാംചരൺ തേജയും നായകന്മാരാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്ന ബോളിവുഡ് താരം അജയ് ദേവ്ഗൺ അതിനായി പ്രതിഫലം വാങ്ങുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്ന ജൂനിയർ എൻടിആറിനും രാംചരണിനും നൽകിയ അതെ തുക രാജമൗലി അജയ്ക്കും വാഗ്ദ്ധാനം ചെയ്തിരുന്നു. എന്നാൽ ഈ തുക അജയ് നിരസിച്ചു. ഒരു കൂട്ടുകാരന്റെ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നതിന് ഒരു കാശുപോലും ആവിശ്യമില്ലെന്ന് അജയ് നിർമാതാക്കളെ അറിയിക്കുക ആയിരുന്നു.
400 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി കഴിഞ്ഞ ദിവസം നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. അടുത്ത വര്ഷം ജനുവരി എട്ടിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട് ചിത്രത്തിൽ നായികയായി എത്തുന്നു.
ചിത്രം തെലുങ്ക് പതിപ്പിനൊപ്പം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദർശനത്തിനെത്തും. രാജമൗലിയുടെ പിതാവ് കെ വി വിജയേന്ദ്ര പ്രസാദ് തന്നെയാണ് ഇത്തവണയും രാജമൗലി ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്.
Post Your Comments