ബോളിവുഡ് നടന്‍ അനില്‍ കപൂറും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അനിൽകപൂറിന്റെ മകളും നടിയുമായ സോനം കപൂർ.
ഷഹീന്‍ ബാഗിലും ജാമിയ മിലിയ സര്‍വകലാശാലയിലുമുണ്ടായ വെടിവെയ്പ്പിനെതിരെ സോനം ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിന് താഴെ ഈ ചിത്രം പങ്കുവെച്ച് കൊണ്ട് ഒരാൾ വിമർശനം ഉന്നയിക്കുകയായിരുന്നു.
”ഇന്ത്യയില്‍ ഒരിക്കലും നടക്കില്ലെന്ന് ഞാന്‍ കരുതിയ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. വിഭജിക്കുന്ന അപകടകരമായ ഈ രാഷ്ട്രീയം നിര്‍ത്തൂ. അത് വിദ്വേഷത്തെ വളര്‍ത്തുകയേ ഉള്ളൂ. ഹിന്ദുവെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുകയാണെങ്കില്‍, മതമെന്നത് കര്‍മത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതമാണെന്ന് മനസ്സിലാക്കൂ” എന്നാണ് സോനം ട്വിറ്ററിൽ കുറിച്ചത്.
ഈ പോസ്റ്റിന് താഴെയാണ് അനില്‍ കപൂര്‍ ദാവൂദ് ഇബ്രാഹിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ”നിങ്ങള്‍ ശക്തമായി പ്രതികരിച്ചു. ദാവൂദിനൊപ്പമുള്ള നിങ്ങളുടെ അച്ഛന്റെ ചിത്രം അദ്ദേഹത്തിന്റെ കര്‍മ്മവുമായാണോ മതവുമായാണോ ബന്ധപ്പെട്ടിരിക്കുന്നത് എന്ന് ഈ രാജ്യത്തോട് പറഞ്ഞുകൊടുക്കൂ” എന്ന ചോദ്യം ഒരാൾ ഉന്നയിച്ചത്.
@sonamakapoor जी आप बहुत प्रखरता से अपनी आवाज़ उठाती हैं। कृपया देश को बताएंगी कि आतंकी दाऊद के साथ आपके पिता की तस्वीर का संबंध उनके कर्म से है या उनके धर्म से ? https://t.co/87lgaNQk6N
— Ashok Shrivastav (@ashokshrivasta6) February 3, 2020
അതിന് മറുപടിയായി ”അദ്ദേഹം രാജ്കപൂറിനൊപ്പവും കൃഷ്ണ കപൂറിനൊപ്പവും ക്രിക്കറ്റ് മാച്ച് കാണാന്‍ പോയതാണ്. അദ്ദേഹത്തിന്റെ അറിവോടയല്ലാതെ ആരോ എടുത്ത ഫോട്ടോയാണത്” എന്നാണ് സോനം മറുപടി നല്‍കിയത്.
He went to a cricket match with raj kapoor and krishna Kapoor. And was in a box to see it. I think you need to stop pointing fingers and there are three that point back at you . I hope lord Ram can forgive you for being evil and spreading violence.
— Sonam K Ahuja (@sonamakapoor) February 3, 2020
Post Your Comments