GeneralKollywoodLatest NewsMovie GossipsNEWSWOODs

വിവാഹത്തിനെത്തിയവർക്ക് ഭരണഘടനയുടെ കോപ്പികൾ സമ്മാനമായി നൽകി തെന്നിന്ത്യൻ താരം

സിനിമാ താരങ്ങളുടെ വിവാഹ ചടങ്ങുകൾ കോടികൾ പൊടിപൊടിച്ചുള്ള മാമാങ്കമായി മാറുമ്പോൾ തീർത്തും ലളിതമായ വിവാഹ ചടങ്ങുകളുമായ് ഒരു താര വിവാഹം. കന്നഡ നടൻ ചേതനും ബെംഗളൂരു വിനോബാ ഭാവേ ആശ്രമത്തിലെ സാമൂഹ്യ പ്രവർത്തകയുമായ മേഘയും വിവാഹിതരായി. പരമ്പരാഗത രീതികളെല്ലാം ഉപേക്ഷിച്ച് ഫെബ്രുവരി രണ്ടിനാണ് ഇരുവരും വിവാഹിതരായത്. 

ചേതനും മേഘയും മതരപരമായ ആചാരങ്ങളിൽ വിശ്വസിക്കാത്തതിനാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്. പ്രതിജ്ഞ ചൊല്ലിയായിരുന്നു വിവാഹം. പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് അക്കായി പത്മശാലിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഇതുമാത്രമല്ല, വിവാഹത്തിന് എത്തിയ അതിഥികൾക്ക് ഇരുവരും ചേർന്ന് ഇന്ത്യൻ ഭരണഘടനയുടെ കോപ്പികളാണ് സമ്മാനമായി നൽകിയത്.

View this post on Instagram

#Bernie2020 Thanks to all those from across our state, nation, & world who joined Megha & me for our marriage celebration of multiplicity & Constitutional values. You brought us joy. :) ಮೇಘ ಮತ್ತು ನನ್ನ ವಿವಾಹದ ಬಹುಸಂಸ್ಕೃತಿ ಮತ್ತು ಸಾಂವಿಧಾನಿಕ ಮೌಲ್ಯಗಳ ಸಂತೋಷ ಕೂಟಾಗೆ ಬಂದ ನಮ್ಮ ರಾಜ್ಯ, ರಾಷ್ಟ್ರ, ಮತ್ತು ಪ್ರಪಂಚದಾದ್ಯಂತದ ಎಲ್ಲರಿಗೂ ಧನ್ಯವಾದಗಳು. ನೀವು ನಮಗೆ ಸಂತೋಷವನ್ನು ತಂದಿದ್ದೀರಿ :) 02/02/2020 Ahimsa Bernie — we are with you: #CaucusforBernie. Revolution underway! #bernieorbust

A post shared by Chetan Ahimsa (@chetanahimsa) on

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വിശ്വസിക്കുന്നതിനാലാണ് ഭരണഘടനയുടെ കോപ്പികൾ അതിഥികൾക്ക് സമ്മാനമായി നൽകാൻ തീരുമാനിച്ചതെന്ന് ഇരുവരും പറയുന്നു. വിവാഹ ചിത്രങ്ങൾ ചേതൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Back to top button