ബോളിവുഡിലെ ഗ്ലാമര്‍ താരം സണ്ണി ലിയോണിന്‍റെ മരം കയറ്റം വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടന്നുപോകും വഴി ഒരു വലിയ മരം കണ്ടപ്പോള്‍ താരത്തിന് തോന്നിയ കുസൃതിയാണ് ഈ വീഡിയോയിലുള്ളത്. വളരെ വേഗതയിലാണ് താരം മരത്തിന് മുകളിലേക്ക് കയറിപ്പോകുന്നത്.
സണ്ണി നടന്നുപോകുമ്പോള്‍ മരം കണ്ട് മരത്തിനടുത്തേക്ക് നീങ്ങിയപ്പോള്‍ നീ എന്താണ് ഈ ചെയ്യുന്നത്? എന്ന് അടുത്തുനിന്ന സുഹൃത്ത് ചോദിക്കുന്നുണ്ട്. ഉടൻ മരത്തിനടുത്തേക്ക് പോയ സണ്ണി ലിയോണി ‘ഞാനീ മരം കയറട്ടെ’ എന്നാണ് പറയുന്നത്.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അതിവേഗതത്തിൽ സണ്ണി മരത്തിന്‍റെ ചില്ലകൾ ഒന്നൊന്നായി കയറുകയായിരുന്നു. ഒടുവിൽ മരം കയറിയശേഷം പറ്റിയ ഒരു ചില്ലയിൽ താരം ചാരികിടന്നു വിശ്രമിക്കുന്നുമുണ്ട്. ‘ഇപ്പോൾ നല്ല സുഖമുണ്ടെന്നായിരുന്നു’ മരം കയറിയ ശേഷം സണ്ണി പറഞ്ഞത്. മരംകയറുന്ന വീഡിയോ സണ്ണി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments