
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു രസ്ന. പാരിജാതം’ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയയായത്. ചുരുക്കം ചില സിനിമകളിലും താരം അഭിനയിച്ചിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. രസ്നയുടെ അനുജത്തിയായ മെര്‍ഷീന നീനുവും അഭിനയരംഗത്ത് സജീവമാണ്.
സീരിയല്‍ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുകയാണ് സത്യാ എന്ന പെണ്‍കുട്ടി. ഈ സീരിയലിലെ ‘സത്യ എന്ന പെണ്‍കുട്ടി’യായി തിളങ്ങുന്നത് മെര്‍ഷീന നീനുവാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പരമ്പരയിലൂടെ നീനു പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയത്.
ഇപ്പോഴിതാ ചേച്ചി രസ്നയുടെ പിറന്നാൾ ദിനത്തിൽ നീനു കുറിച്ച വാക്കുകൾ വൈറലായിരിക്കുകയാണ്. എനിക്ക് ആറുവർഷം മുൻപേ എത്തിയ ആൾക്ക് ഇന്ന് 27 വയസ്സ്.അവൾ ഇന്ന് രണ്ടുകുട്ടികളുടെ അമ്മയാണ്. ഇന്ന് അവൾക്ക് അറിയാം കുടുംബത്തെ എങ്ങനെ നന്നായി നോക്കണം എന്ന്. എന്റെ ഫാമിലി ഗേൾ നിനക്ക് ഒരുപാട് ആശംസകൾ എന്നാണ് ചേച്ചിയെ പറ്റി നീനു കുറിച്ചത്.
Post Your Comments