GeneralLatest NewsMollywoodNEWS

പ്രദീപിന്റെ പുതപ്പിനടിയിലെ സംസാരം, ചുംബനം, പുകവലി ; രജിത്തിന്റയെ ചോദ്യത്തിൽ പൊട്ടിത്തെറിച്ച് രേഷ്മ

ടീം എയില്‍ നിന്ന് രജിത് ആണ് കണ്‍ഫെഷന്‍ റൂമിലേക്ക് ആദ്യമെത്തിയത്. രേഷ്മയെയാണ് വിളിക്കാനായി രജിത് തെരഞ്ഞെടുത്തത്

ബിഗ് ബോസ് സീസണ്‍ രണ്ടിൽ ഇപ്പോൾ വ്യത്യസ്തമായ ഓരോ ടാസ്‌ക് ആണ് കാണുന്നത്. ഈ വാരത്തിലെ ലക്ഷ്വറി ബജറ്റ് ടാസ്‌ക് ആയി ബിഗ് ബോസ് നല്‍കിയത് ഒരു കോള്‍ സെന്റര്‍ ഗെയിം ആയിരുന്നു.

ഇതുപ്രകാരം ഇപ്പോഴുള്ള പതിനാറ് മത്സരാര്‍ഥികള്‍ എട്ടുപേര്‍ വീതം അടങ്ങുന്ന രണ്ട് ടീമുകളായി തിരിയണമായിരുന്നു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിമില്‍ ആദ്യദിവസം ടീം എ ഉപഭോക്താക്കളും ടീം ബി കോണ്‍ സെന്റര്‍ ജീവനക്കാരും ആയിരിക്കും. രണ്ടാംദിനം തിരിച്ചും. ആദ്യദിനമായ ഇന്ന് ടീം എ ആയിരുന്നു ഉപഭോക്താക്കള്‍. രജിത്, പാഷാണം ഷാജി, പ്രദീപ്, ആര്യ, ആര്‍ജെ സൂരജ്, പവന്‍, ഫുക്രു, ദയ എന്നിവരായിരുന്നു എ ടീമില്‍. കളിയുടെ നിയമമനുസരിച്ച് ഉപഭോക്താക്കളില്‍ ഓരോരുത്തര്‍ക്ക് കണ്‍ഫെഷന്‍ റൂമിലത്തി ബി ടീമിന്റ കോള്‍ സെന്ററിലെ ഒരാളെ തെരഞ്ഞെടുത്ത് വിളിച്ച് സംസാരിക്കാം. വിളിക്കുമ്പോള്‍ ആരാണോ കോണ്‍ കട്ട് ചെയ്യുന്നത് എതിര്‍ ടീമിന് ഒരു പോയിന്റ് ലഭിക്കുമെന്നായിരുന്നു ബിഗ് ബോസിന്റെ അറിയിപ്പ്. ബിഗ് ബോസ് ഹൗസിലെത്തിയതിന് ശേഷമുള്ള കാര്യങ്ങള്‍ മാത്രമേ സംസാരിക്കാവൂ എന്നും നിര്‍ദേശമുണ്ടായിരുന്നു.

ഇതുപ്രകാരം ടീം എയില്‍ നിന്ന് രജിത് ആണ് കണ്‍ഫെഷന്‍ റൂമിലേക്ക് ആദ്യമെത്തിയത്. രേഷ്മയെയാണ് വിളിക്കാനായി രജിത് തെരഞ്ഞെടുത്തത്. സാവധാനത്തില്‍ ആരംഭിച്ച സംസാരം വളരെ പെട്ടെന്ന് ചൂടേറിയ വാക്കുതര്‍ക്കത്തിലേക്ക് എത്തി. വന്നപ്പോള്‍ രഘുവിനോട് അടുപ്പം പുലര്‍ത്തിയ രേഷ്മ രഘു വിജയിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ‘സീരിയല്‍ ടീമി’നൊപ്പം കൂടിയെന്നും വിവാഹവും കുട്ടികളെയും ഇഷ്ടമല്ലെന്ന് രേഷ്മ പറഞ്ഞിരുന്നുവെന്നും ഇത് മോശമാണെന്നും രജിത് ഒന്നിനുപിന്നാലെ ഒന്നെന്ന നിലയില്‍ ആരോപിച്ചു. പ്രദീപിന്റെ പുതപ്പിനടിയില്‍ രേഷ്മ കയറിയിരുന്നു സംസാരിക്കുന്നതു കണ്ടെന്നും രാത്രിയില്‍ ഉമ്മ വെയ്ക്കുന്നതു കണ്ടെന്നും രജിത് ആരോപിച്ചു. രഘുവിനൊപ്പം രേഷ്മ പുകവലിച്ചത് ശരിയായോ എന്നും രജിത് ചോദിച്ചു.

ഒരു കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവിന്റെ സൗമ്യ ഭാഷയില്‍ രജിത്തിന്റെ കോള്‍ അറ്റെന്‍ഡ് ചെയ്ത രേഷ്മ രജിത്തിന്റെ വാദങ്ങള്‍ പുരോഗമിച്ചതോടെ ഉച്ചത്തില്‍ സംസാരിക്കാന്‍ ആരംഭിച്ചു. തന്റെ വാദങ്ങള്‍ക്കെല്ലാം അതേ നാണയത്തില്‍ മറുപടി പറഞ്ഞ രേഷ്മയെക്കൊണ്ട് ഫോണ്‍ കട്ട് ചെയ്യിക്കാന്‍ രജിത് ആവുന്നത് ശ്രമിച്ചെങ്കിലും അത് നടന്നില്ല.

അവസാനം സമയം അവസാനിച്ചതായുള്ള ബിഗ് ബോസിന്റെ ബസര്‍ ശബ്ദം വന്നു. ഇതോടെ ടീം ബി വിജയാഹ്ലാദം മുഴക്കിയെങ്കിലും ബിഗ് ബോസിന്റെ മത്സരഫലം അവര്‍ക്ക് അനുകൂലമായിരുന്നില്ല. ഒരു കോള്‍സെന്റര്‍ ജീവനക്കാരി ഈ ഭാഷയിലല്ല സംസാരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ആദ്യ മത്സരത്തില്‍ ടീം എയെ ബിഗ് ബോസ് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button