പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങി തീയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് അനേഷ്വണം. ജയസൂര്യ നായകനായ ചിത്രത്തിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ ഇ4 എന്റർടൈൻമെന്റ്സ്.
പ്രമുഖ ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോക്കെതിരെ നിയമന നടപടി സ്വീകരിക്കുമെന്ന് ഇവർ അറിയിച്ചു. തീയേറ്ററിൽ [പ്രദർശനം തുടരുന്ന ചിത്രത്തിന് ആപ്ലിക്കേഷനിൽ റേറ്റിംഗ് കുറച്ചുകാട്ടുകയാണ് എന്നാണ് ആരോപണം. 20പത് ഐഡികളിൽനിന്നും 10ശതമാനത്തിൽ താഴെ റേറ്റിംഗ് നൽകിയിരിക്കുന്നു. തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുടെ പ്രമോഷനുകൾ ഏറ്റിരിക്കുന്ന വ്യക്തികളാകാം ഇതിന് പിന്നിൽ എന്ന് പത്രക്കുറിപ്പിലൂടെ സിനിമയുടെ നിർമാതാക്കൾ ആരോപിച്ചു. ഗൂഢാലോചന മൂലമുണ്ടായ നഷ്ടത്തിന് ബുക്ക് മൈ ഷോക്കും മേൽപറഞ്ഞ ഐഡികൾക്കും എതിരെ ക്രിമിനൽ കേസ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് ഇവർ വ്യക്തമാക്കി.
ബുക്ക് മൈ ഷോയിലെ റേറ്റിംഗ് ഉയര്‍ത്താന്‍ സഹായിക്കാം എന്ന തരത്തില്‍ സിനിമാ വൃത്തങ്ങള്‍ക്കിടയില്‍ എത്തുന്ന നിരവധി ബ്രോക്കര്‍മാര്‍ ഇപ്പോഴുണ്ടെന്നും ആരോപണമുണ്ട്. ഒരൊറ്റ കംപ്യൂട്ടറില്‍ നിന്ന് പല പേരുകളില്‍ സൃഷ്ടിക്കുന്ന ഐഡികളിലൂടെ ഓട്ടോമാറ്റിക്കായി നല്‍കുന്ന റിവ്യൂകളാണ് ഇത് എന്നും സൈബര്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നു. റിലീസ് ഘട്ടത്തില്‍ ബുധനാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ വെബ്‌സൈറ്റില്‍ പരസ്യം നല്‍കുന്നതിന് 1.5 ലക്ഷം രൂപയാണ് ബുക്ക് മൈ ഷോ ഈടാക്കുന്നത്. ഇതേ തുക മൊബീല്‍ പ്ലാറ്റ്‌ഫോമിനായും ഈടാക്കുന്നു. എ എന്ന ഇംഗ്ലീഷ് അക്ഷരത്തിലാണ് തുടങ്ങുന്നതെങ്കിലും ചിത്രങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെയാണ് ഇപ്പോള്‍ അന്വേഷണം നല്‍കിയിട്ടുള്ളത്. പരസ്യം നല്‍കാത്തതാണ് ഇതിന് കാരണമെന്നും റേറ്റിംഗും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് പറയുന്നു.
Post Your Comments