GeneralKollywoodLatest NewsNEWS

‘പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ല’: നിയമ ഭേദഗതിയെ പിന്തുണച്ച് നടൻ രജനീകാന്ത്

പൗരത്വ നിയമത്തിന്റെ പേരിൽ സമരം ചെയ്യുന്ന വിദ്യാർഥികൾ പിൻമാറണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം സഹോദരങ്ങളെ ബാധിക്കില്ലെന്ന് രജനീകാന്ത്. മുസ്ലിം ആളുകളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മറ്റ് നാടുകളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയവർക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ടാണ് നിയമം. വിഭജനകാലത്ത് ഇന്ത്യയ്ക്കൊപ്പം നിന്നവരാണ് ഇവിടെയുള്ള മുസ്ലിം സഹോദരങ്ങൾ. അങ്ങനെയുള്ളവരെ രാജ്യത്തിൽ നിന്ന് പുറത്താക്കാനാവില്ല. അത്തരത്തിലൊരു വിഷയം വന്നാൽ താൻ ആദ്യം ഇറങ്ങുമെന്നും രജനീകാന്ത് പറയുന്നു.

പൗരത്വ നിയമത്തിന്റെ പേരിൽ സമരം ചെയ്യുന്ന വിദ്യാർഥികൾ പിൻമാറണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. അധ്യാപകരും മുതിർന്നവരും പറയുന്നത് കേൾക്കുകയാണ് വേണ്ടത്. ഒരു എഫ്ഐആർ വന്നാൽ തകരാവുന്നതേയുള്ളൂ ജീവിതം. പ്രക്ഷോഭത്തിന് ഇറങ്ങുന്നതിന് മുമ്പ് ഇത് ആലോചിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതിന്  പിന്നാലെയാണ് താരം പൗരത്വ നിയമത്തിന് അനുകൂല പ്രതികരണം നടത്തുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button